e-ചിലന്തികള്‍
ചിന്തകള്‍ ഉള്ളില്‍ നെയ്യിത് കൂട്ടാന്‍ വെമ്പല്‍ കൊള്ളുകയാണ് e- ചിലന്തി ....ചിന്തകള്‍ ചിലന്തി വലകള്‍ പോലെ ഉള്ളില്‍ കെട്ടി നില്‍ക്കുന്നു ....ആ ചിന്ത വലകള്‍ പൊട്ടിച്ചു പുറത്തു ചാടാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സുകള്‍ക്ക് സ്വാഗതം ...... നമ്മുക്കും ചിലന്തികളാകാം ..മനോഹരമായി ഉള്ളില്‍ നെയ്യിത് കൂട്ടുന്ന ചിന്ത വലകളെ ഒന്നിച്ചു കോര്‍ത്തിണക്കി നമ്മുക്ക് കൂടുതല്‍ വലകള്‍ നെയ്യിത് കൂട്ടാം..ആര്‍ക്കും പൊട്ടിക്കാനാവാത്ത ബലമുള്ള ചിന്തവലകള് കോര്‍ത്തിണ ക്കാം ...........ഇ-ചിലന്തിയുടെ സ്വാഗതം ......
Wednesday, 3 June 2015
പ്രവാസത്തിന്റ്റെ കാൽ നൂറ്റാണ്ട് ......ഭാഗം 2
യുദ്ധ ഭൂമിയിലെ അപരിചിതൻ....
ബഹറിനിൽ വന്നിറങ്ങിയ നാൾ മുതലുള്ള കാര്യങ്ങൾ ഒന്നൊന്നായി ഓർത്തെടുക്കുവാനുള്ള ഒരു ശ്രമത്തിലായിരുന്നു ഞാൻ .പലതും കൃത്യമായി ഓർക്കാൻ കഴിയുന്നില്ല .അത് കൊണ്ട് തന്നെ വന്ന ദിവസം മുതലുള്ള കാര്യങ്ങൾ ഞാൻ ഒന്ന് റീവൈണ്ട് ചെയ്യാൻ ശ്രമിക്കുകയാണ് .എന്നെ വിളിക്കാൻ ഞാൻ അച്ചാച്ചൻ എന്ന് വിളിക്കുന്ന എന്റെ മൂത്ത ചേട്ടൻ ഷാജി ആയിരുന്നു എയർ പോർട്ടിൽ വന്നത് .ചേട്ടന്റ്റെ സ്കൂളിലെ പേര് ഫ്രാൻസീസ് ഡാൽഫിണ്‍ എന്നാണ് .അത് എടുത്തു പറയാൻ കാര്യം ,ഞങ്ങൾ കുടുംബത്തിലെ എല്ലാവരുടെയും പേര് വളരെ വ്യത്യസ്തത ഉള്ളതാണ് .ഞങ്ങൾ 4 സഹോദരങ്ങൾ ആണ് .ഒരേയൊരു പെങ്ങളുടെ പേര് ആനീ കമീലസ്,അനിയന്റ്റ്റെ പേര് ജോസഫ് നീൽ,എന്റ്റെ പേര് ജോസഫ് കനേഷ്യസ് .ഈ പേരുകളുടെ പിന്നിലുമുണ്ട് ഒരു ചരിത്രം .പണ്ട് കാലത്ത് ലത്തീൻ കത്തോലിക്കാക്കാർക്കിടയിൽ ഒരു കുഞ്ഞു ജനിക്കുമ്പോൾ ആ കുട്ടിക്ക് ആ ദിവസത്തെ പ്രതി നിധാനം ചെയ്യുന്ന വിശുദ്ധന്റ്റെയോ വിശുദ്ധയുടെയോ പേര് നല്കുന്ന സംബ്രേദായം നില നിന്നിരുന്നുവത്രേ .കേട്ടറിവാണ്.[ഇപ്പോഴും ഉണ്ടോ എന്നറിഞ്ഞു കൂടാ ] .എന്തായാലും എന്റ്റെ പേരിന്റ്റെ കാര്യത്തിൽ അത് ഉറപ്പാണ് . അതവിടെ നില്കട്ടെ വീണ്ടും ബഹറിനിലേക്ക് വരാം ..അച്ചാച്ചന്റ്റെയും കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെയും കൂടെ ഒരു കാറിൽ കയറി ഞാൻ കാറിന്റ്റെ ഗ്ലാസ് വിൻഡോയിലൂടെ ബഹറിൻ ഒക്കെ കണ്ടു അങ്ങനെ ഞങ്ങളുടെ താമസ സ്ഥലമായ മനാമയിൽ എത്തി ചേർന്നു .അവിടെ എന്നെ കാത്തു എന്റ്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു .. അച്ഛനും അമ്മയും കുറെ വര്ഷങ്ങളായി ബഹറിനിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് .അവരെ കൂടാതെ അച്ഛന്റ്റെ അനിയന്മാരും അവരുടെ കുടുംബവും മോക്കെയായി ഒരു കൊച്ചു അർത്തുങ്കൽ തന്നെ ബഹറിനിൽ ഉണ്ടായിരുന്നു .3 തലമുറകളുടെ ബന്ധമാണ് ബഹരിനുമായി ഉള്ളത് .ആദ്യം ബഹറിനിൽ എത്തിയത് അച്ഛന്റ്റെ ഇളയ അനിയൻ ആയിരുന്നു .70 കളിൽ ആയിരുന്നിരിക്കണം അത് .തുടർന്ന് എന്റ്റെ അപ്പൻ ഉൾപ്പടെ രണ്ടു സഹോദരങ്ങളെയും ബഹറിനിൽ എത്തിച്ചു ...കുട്ടി കാലത്ത് ഐ ലവ് ബഹറിൻ എന്ന ഉടുപ്പൊക്കെ ഇട്ടു വലിയ ഗമയിൽ ആയിരുന്നു നടത്തം .പക്ഷെ അതിനു മുൻപ് കഷ്ട്ടപാടിന്റ്റെയും ദാരിദ്രത്തിന്റ്റെയും ഒരു കാലം ഉണ്ടായിരുന്നു .. ഓരോ തവണ അച്ഛൻ ബഹറിനിൽ നിന്നും ലീവിന് വരുമ്പോൾ പെരുത്ത സന്തോഷമായിരുന്നു .ആദ്യത്തെ ആ ടേപ്പ് റിക്കോർഡർ ഓര്മ്മയില്ലേ ?നിലത്തു കിടത്തിയിടുന്നത് ,അതിൽ എന്റ്റെ പാട്ടുകൾ അച്ഛൻ റിക്കോർഡു ചെയ്യും .പിന്നെ അത് കേൾപ്പിച്ചു തരും .പാട്ടുകൾ എല്ലാം അച്ഛൻ റിക്കോർഡു ചെയ്തു കൊണ്ട് പോകും .പിന്നെ ബഹറിനിൽ ഒറ്റക്കിരിക്കുമ്പോൾ കേള്ക്കുമത്രേ.ഓരോ തവണ അച്ചൻ ലീവ് കഴിഞ്ഞു പോകുമ്പോഴും കൊച്ചി എയർ പോർട്ടിൽ യാത്ര അയക്കാൻ പോകും .അന്നൊന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ഒരിക്കൽ അച്ഛന്റ്റെ പാത പിന്തുടർന്ന് ഞാനും അവിടെ എത്തുമെന്ന് . ...
എന്തായാലും അച്ഛനും അമ്മയുടെയും കൂടെയുള്ള താമസം എനിക്ക് സ്വര്ഗ്ഗം ആയിരുന്നു ..പക്ഷെ അധിക കാലം അത് തുടരാൻ കഴിഞ്ഞില്ല .നേരത്തെ പറഞ്ഞത് പോലെ 1990 ജനുവരിയിൽ ആയിരുന്നു ഞാൻ ബഹറിനിൽ എത്തിയത് .കാലുകുത്തി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ആ ദുരന്തം ഉണ്ടായി
.ലോക സമധാനത്തിന്റ്റെ മേൽ അശാന്തി വിതച്ചു കൊണ്ട് പിന്നീട് മിഡിൽ ഈസ്റ്റിന്റ്റെ ഗതി വിഗതികളെ തന്നെ മാറ്റി മറിച്ച ഇറാക്കിന്റ്റെ കുവൈറ്റിന് മേലുള്ള അധിനിവേശം ! തുടർന്ന് ഇന്നും കെട്ടടങ്ങാത്ത യുദ്ധത്തിന്റ്റെ അലയോലികൾക്ക് കാരണമായ ഗൾഫ് വാർ !!ഗൾഫ് യുദ്ധം !കുവൈറ്റിലെ എണ്ണ കിണറുകളിൽ സദ്ദാം ഹുസൈൻ കൊളുത്തിയ തീ നാളങ്ങൾ കെട്ടണക്കാൻ കഴിഞ്ഞു വെങ്കിലും മിഡിൽ ഈസ്റ്റിൽ ജീവിക്കുന്ന ഓരോരുത്തരിലും ഇന്നുമാ തീ ഇപ്പോഴും കെട്ടണയാതെ ആളി കത്തുകയാണ് ..ഒരു അധിനിവേശത്തെ മറ്റൊരു അധിനിവേശം കൊണ്ട് തോല്പ്പിച്ച ബുഷിന്റ്റെ അമേരിക്കയും സഘ്യ കഷികളും ലോകത്ത് നിന്നും സമാധാനം എന്നെന്നേക്കുമായി തുടച്ചു നീക്കി !!!.1990 ഓഗസ്റ്റ് രണ്ടാം തിയതി തുടങ്ങിയ ഗൾഫ് യുദ്ധം കാൽ നൂറ്റാണ്ടിലേക്ക് കടക്കുന്ന ഈ അവസരത്തിൽ ,ലോക സമാധാനം 1990 മുന്പും 90 നു ശേഷവും എന്ന വിഷയം ചര്ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് .......
ഇനി ആ യുദ്ധ നാളുകളിലേക്ക് മടങ്ങി പോകാം . ..സദ്ദാമിനു ബുഷിന്റ്റെയും സഘ്യ കക്ഷികളുടെയും അന്ത്യ ശാസനം ലെഭിച്ചു കഴിഞ്ഞു .ഗൾഫ് യുദ്ധം തുടങ്ങുന്നതിനു മുൻപുള്ള നാളുകൾ യുദ്ധം തുടങ്ങിയതിനു ശേഷമുള്ള കാലത്തേക്കാൾ ഭീകരം ആയിരുന്നു ..അതിൽ ഏറ്റവും അസഹനീയമായ ഒന്നായിരുന്നു "ലുങ്കി ന്യൂസ് "........... സ്കഡ് മിസയിലിനേക്കാൾ ഭീകരമായത് !
നാളെ ബീ ബീ സിയെ തോല്പ്പിക്കുന്ന ലുങ്കി ന്യൂസ് .....
-തുടരും -
അഭിപ്രായങ്ങൾ എഴുതുക .അത് തുടർന്ന് എഴുതുവാൻ നല്ല ശക്തി നല്കുന്നുണ്ട് ...
പ്രവാസത്തിന്റ്റെ കാൽ നൂറ്റാണ്ട് .................ഭാഗം 1
മണലാരണ്ണ്യത്തിലൂടെ ................
എന്റ്റെ ജീവിതത്തിലെ അഞ്ചാമത്തെ രാജ്യമാണ് യുക്കെ...ഇവിടെയും സ്ഥിരമായി നില്ക്കുമെന്ന് യാതൊരു ഉറപ്പുമില്ല ....ദേശാന്തരങ്ങൾ താണ്ടി പ്രവാസ യാത്ര തുടരുകയാണ് .........ജീവിതത്തിന്റ്റെ മുക്കാൽ ഭാഗവും പ്രവാസിയായി ജീവിക്കപ്പെടാൻ വിധിക്കപെട്ട അനേകരിൽ ഒരുവൻ . ജീവിത യാത്ര അങ്ങനെ അനസ്യൂതം തുടരുകയാണ് ..എന്തായാലും ആ യാത്രയെ കുറിച്ച് ഒന്ന് എഴുതണമെന്നു തോന്നുന്നു. ഞാൻ എഴുതി തുടങ്ങുകയാണ് ...ഈ അണ്ടെർ വേൾഡ് എന്ന് പറഞ്ഞാൽ ഒരിക്കൽ ഇറങ്ങിയാൽ പിന്നെ തിരിച്ചു കയറുക ബുദ്ധി മുട്ടാണ് എന്ന് ഏതോ സിനിമയിൽ പറയുന്നത് പോലെയാണ് പ്രവാസികളുടെ കാര്യവും .പ്രവാസ ജീവിതവും അങ്ങനെ തന്നെ എന്ന് തോന്നുന്നു . ..ഒരിക്കൽ ഇറങ്ങി തിരിച്ചാൽ പിന്നെ തിരിച്ചു കയറുക ബുദ്ധിമുട്ട് ആണ് അല്ലെ നമ്മൾ പ്രവാസികൾക്ക് ?എന്റ്റെ ജീവിതം വെച്ച് നോക്കിയാൽ അതിൽ സത്യമുണ്ട് താനും .അതവിടെ നില്ക്കട്ടെ യാത്ര തുടങ്ങാം .അങ്ങനെ 18 -മത്തെ വയസ്സിൽ ഞാൻ ആദ്യമായി ഒരു വിമാനത്തിൽ കയറി ഗൾഫിലേക്ക് യാത്ര തിരിച്ചു ...പിന്നെ എനിക്ക് ഇതുവരെ സ്വന്തം മണ്ണിൽ ചുവടുറപ്പിച്ചു ജീവിക്കാൻ കഴിഞ്ഞിട്ടില്ല !നീണ്ട 25 വർഷങ്ങൾ കടന്നു പോയി.ഓരോ തവണയും ഇനി തിരിച്ചു പോകുന്നില്ല നാട്ടിൽ ജീവിക്കാൻ ഉറച്ചു എന്ന് തീരുമാനിച്ഛപ്പോഴൊക്കെ തടസ്സമായി ഓരോ വിഷയങ്ങൾ കടന്നു വന്നു ."ഏണീം പാമ്പും" കളി പോലെയാണ് ഗൽഫുകാരന്റ്റെ ജീവിതം .സ്വോരൂപിച്ചു കൂട്ടി ഓരോ കോണിയും പ്രതീക്ഷയോടെ കയറി ഏറ്റവും മുകളിൽ എത്തുമ്പോൾ നാട്ടിൽ നിന്നും ഒരു വിളി വരും .കഴിഞ്ഞു ! നേരെ പാംബിന്റ്റെ വായിൽ.ജീവിതമാകുന്ന ഏണീം പാമ്പും ബോർഡിൽ ഏറ്റവും അടിയിൽ ഒറ്റ നിമിഷം കൊണ്ടെത്തും ! 25 വർഷങ്ങൾ കടന്നു പോയിരിക്കുന്നു . ഏണീം പാമ്പും കളി ഇപ്പോഴും തുടരുന്നു ....ഒരു പ്രവാസിയായി ജീവിക്കാൻ തുടങ്ങിയതിന്റ്റെ 25 ആം വാർഷികം എന്നൊക്കെ വേണമെങ്കിൽ പറയാം !ആഘോഷിക്കാൻ എല്ലാവര്ക്കും എന്തെങ്കിലുമൊക്കെ കാരണം വേണ്ടേ ?
1990 -ൾ ആണ് ഞാൻ ആദ്യമായി ഗൾഫിലേക്ക് പോകുന്നത് ..18 ആം വയസ്സിൽ ചൂടോടെ കിട്ടിയ ഒരു പാസ്പ്പോര്ട്ടും നെഞ്ചോട് ചേര്ത്തു പിടിച്ചു നീണ്ടു മെലിഞ്ഞ ശരീരവും,കയില്ൽ ഒരു ബാഗും ,പ്ലെയിനിൽ കയറുമ്പോൾ പേടിക്കാതിരിക്കാൻ കഴുത്തിൽ അമ്മാമ്മ [അപ്പന്റ്റെ അമ്മ ] ഇട്ടു തന്ന ഒരു കറുത്ത ബെന്ധീഞ്ഞയുമായി ഞാൻ ചെന്നിറങ്ങിയതു ,പിന്നീട് എന്നെ ഞാനാക്കിയ ആ കൊച്ചു രാജ്യത്തിലേക്ക്. ബഹറിൻ!!! നാല് വശവും കടലിനാൽ ചുറ്റ പെട്ടു കിടക്കുന്ന സുന്ദരിയായ ഒരു കൊച്ചു രാജ്യം !
ആ രാജ്യത്തേക്ക് കാലെടുത്തു വച്ചപ്പോൾ ഞാൻ ശ്വോസിച വായുവിനു ഒരു പ്രത്യേക ഗന്ധം അനുഭവ പെട്ടിരുന്നു .എല്ലാ ഗൾഫു നാടിനും ഉണ്ടെന്നു തോന്നുന്നു അത്തരമൊരു ഗന്ധം .ഒരു പക്ഷെ മണ ലാരന്ന്യത്തിന്റ്റെ മണമായിരിക്കാം .ഓരോ തവണയും ലീവിന് നാട്ടിൽ പോയി തിരിച്ചു ഗൾഫിലേക്ക് മടങ്ങി വരുമ്പോഴും എയർ പോർട്ടിൽ വെച്ചേ ആ ഗന്ധം ഞാൻ അനുഭവിച്ചിരുന്നു ഇപ്പോൾ അതെ ഗന്ധം എന്നിലേക്ക് ഒഴുകി വരുന്നുണ്ട് .......
1990 -ൾ ആണ് ഞാൻ ആദ്യമായി ഗൾഫിലേക്ക് പോകുന്നത് ..18 ആം വയസ്സിൽ ചൂടോടെ കിട്ടിയ ഒരു പാസ്പ്പോര്ട്ടും നെഞ്ചോട് ചേര്ത്തു പിടിച്ചു നീണ്ടു മെലിഞ്ഞ ശരീരവും,കയില്ൽ ഒരു ബാഗും ,പ്ലെയിനിൽ കയറുമ്പോൾ പേടിക്കാതിരിക്കാൻ കഴുത്തിൽ അമ്മാമ്മ [അപ്പന്റ്റെ അമ്മ ] ഇട്ടു തന്ന ഒരു കറുത്ത ബെന്ധീഞ്ഞയുമായി ഞാൻ ചെന്നിറങ്ങിയതു ,പിന്നീട് എന്നെ ഞാനാക്കിയ ആ കൊച്ചു രാജ്യത്തിലേക്ക്. ബഹറിൻ!!! നാല് വശവും കടലിനാൽ ചുറ്റ പെട്ടു കിടക്കുന്ന സുന്ദരിയായ ഒരു കൊച്ചു രാജ്യം !
ആ രാജ്യത്തേക്ക് കാലെടുത്തു വച്ചപ്പോൾ ഞാൻ ശ്വോസിച വായുവിനു ഒരു പ്രത്യേക ഗന്ധം അനുഭവ പെട്ടിരുന്നു .എല്ലാ ഗൾഫു നാടിനും ഉണ്ടെന്നു തോന്നുന്നു അത്തരമൊരു ഗന്ധം .ഒരു പക്ഷെ മണ ലാരന്ന്യത്തിന്റ്റെ മണമായിരിക്കാം .ഓരോ തവണയും ലീവിന് നാട്ടിൽ പോയി തിരിച്ചു ഗൾഫിലേക്ക് മടങ്ങി വരുമ്പോഴും എയർ പോർട്ടിൽ വെച്ചേ ആ ഗന്ധം ഞാൻ അനുഭവിച്ചിരുന്നു ഇപ്പോൾ അതെ ഗന്ധം എന്നിലേക്ക് ഒഴുകി വരുന്നുണ്ട് .......
-തുടരും -
Sunday, 17 February 2013
ചരിത്രമുറങ്ങുന്ന അര്‍ത്തുങ്കല്‍ പള്ളി
ഭാഗം -ഒന്ന് കനെഷ്യസ് അത്തിപോഴിയില്‍
അര്‍ത്തുങ്കല്‍ പള്ളി-ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ എന്ന കടലോര ഗ്രാമത്തില്‍ വിശുദ്ധ സെബസ്ത്യനോസ്സിന്റ്റെ അനുഗ്രഹ സ്പര്‍ശം ഏറ്റു
നാല് ശതകത്തിലധികം പഴക്കമുള്ള അര്‍ത്തുങ്കല്‍ പള്ളി,ഇന്നത്തെ അര്‍ത്തുങ്കല്‍ ബസലിക്ക , മത സഹിഷ്ണുതയുടെ വിശ്വാസ ഗോപുരമായി ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു. .ദൈവ ദാസന്‍ ചാവറ കുര്യാക്കോസ് എലിയാസച്ചന്‍ വൈദീക പട്ടം സ്വീകരിച്ചതും പ്രഥമ ദിവ്യ ബലി അര്‍പ്പിച്ചതും ഈ പുണ്യ ദേവാലയത്തിലാണ്.ഈ ദേവാലയത്തിലെ ഒരു ഇടവക അംഗം എന്ന നിലയിലും കുട്ടിക്കാലത്ത് ആ മനോഹരമായ ,വിശുദ്ധമായ അല്ത്താരയില്‍ അള്‍ത്താര ബാലനായി ശുശ്രൂഷ ചെയ്തപ്പോഴും ഒന്നും ആ പുണ്യ ഭൂമിയുടെ മഹത്വം ഞാന്‍ മന്നസ്സിലാക്കിയിരുനില്ല . എന്റ്റെ അപ്പനും അപ്പന്റ്റെ അപ്പനും അര്‍ത്തുങ്കല്‍ പള്ളിയുടെ കൈക്കാരെന്മാരായി സേവനമനുഷ്ട്ടിച്ചിട്ടുണ്ട്.അവരില്‍ നിന്നൊക്കെ പകര്‍ന്നു കിട്ടിയതും പില്‍ക്കാലത്ത് വായിച്ചു മനസ്സിലാക്കിയതുമൊക്കെയായ പഴയ ചരിത്രങ്ങള്‍ വളരെ കൌതുകം നിറഞ്ഞതാണ് . അതിലൊന്ന് ശബരിമല അയ്യപ്പെന്മാരെ കുറിച്ചുള്ളതാണ് .ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കണമെങ്കില്‍ അര്‍ത്തുങ്കല്‍ വെളുതച്ചന്റ്റെ തിരുനടയില്‍ എത്തി മാലയൂരണമെന്ന വിശ്വാസം അയ്യപ്പ ഭക്തെന്മാര്‍ ഇന്നും പാലിച്ചു പോരുന്നു..അര്‍ത്തുങ്കല്‍ പള്ളിയിലെ വിശുദ്ധ സെബസ്ത്യനോസിന്റ്റെ തിരുനാളില്‍ പങ്കു കൊള്ളാന്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ രാജ്യമെമ്പാടും നിന്നും എത്താറുണ്ട് .ഈ അടുത്ത കാലത്തായി വിദേശികളും ധാരാളമായി എത്തിച്ചേരുന്നുണ്ട്.
അര്‍ത്തുങ്കല്‍ പള്ളിയുടെ ചരിത്രത്തിലേക്ക്
മധ്യയുഗങ്ങളില്‍ പ്രസിദ്ധി ആര്‍ജിച്ച കേരള രാജ്യമായിരുന്നു മൂത്തേടം .അര്‍ത്തുങ്കല്‍ മൂത്തേടത് രാജ്യതിന്റ്റെ തലസ്ഥാനവും പ്രമുഖമായ ഒരു വ്യവസായ കേന്ദ്രവുമായിരുന്നു .,തുറമുഖമായിരുന്ന കുഞ്ഞിതയ് ഭാഗത്ത് താമസിച്ചിരുന്ന മുസ്ലീങ്ങളും മൂത്തേടത് രാജ്യത്തിലെ ഹൈന്ദവരും മാര്‍തോമ്മ ക്രിസ്ത്യാനികളും ഏകോദര സഹോദരങ്ങളെ പോലെയാണ് കഴിഞ്ഞു വന്നിരുന്നത് .ക്രിസ്ത്യാനികളുടെ പ്രാര്‍ഥനയില്‍ ഹിന്ദുക്കളും ,ഹിന്ദുക്കളുടെ പൂജാദി കര്‍മ്മങ്ങളില്‍ ക്രിസ്ത്യാനികളും പങ്കു കൊണ്ടിരുന്നുവത്രേ ! ക്രിസ്ത്യാനികളുടെ ആചാരങ്ങളും ജീവിത രീതികളും ഹൈന്ധവരുടെതുമായി അഭേദ്യമായ ഒരു ബന്ധം പുലെര്‍ത്തിയിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു
ആ കാലഘട്ടത്തില്‍ മൂത്തേടത് ക്രിസ്ത്യാനികള്‍ക്ക് പ്രാര്‍ഥിക്കുവാനായി പള്ളിയും പട്ടക്കാരനും ഒന്നും ഉണ്ടായിരുന്നില്ല .പിന്നീട് 16-ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പോര്‍ച്ചുഗീസ്കാരായ ഈശോ സഭ മിഷനറിമാര്‍ മൂത്തെടത്തെത്തിയപ്പോള്‍ ക്രിസ്ത്യാനികള്‍ വളരെ സന്തോഷത്തോടു കൂടിയാണ് അവരെ സ്വാഗതം ചെയ്തത് .നാട്ടുകാര്‍ക്ക് കൂദാശകള്‍ സ്വീകരിക്കാനും പ്രാര്‍ഥിക്കുവാനുമായി ഒരു ആരാധനാലയം ഇല്ലെന്നു മനസ്സിലാക്കിയ മിഷനറിമാര്‍ അങ്കമാലി മെത്രാനായിരുന്ന മാര്‍ അബ്രഹാമിനെ വിവരമറിയിക്കുകയും അതിനനുസരിച്ച് മെത്രാന്‍ ഈശോ സഭ മിഷനറി മാര്‍ക്ക് മൂത്തേടത് മാര്‍തോമ്മ ക്രിസ്ത്യാനികള്‍ക്ക് കൂദാശകള്‍ നല്‍കാനും വേദോപദേശത്തിനും മറ്റുമായി അനുമതിനല്‍ക്കുകയും ചെയ്തു .
മിഷനറിമാര്‍ അര്‍ത്തുങ്കല്‍ കേന്ദ്രമാക്കി ക്രിസ്തുമത പ്രചാരണവും ,വേദോപദേശവും കൂദാശകള്‍ നല്‍കലും ആരെംഭിച്ചു.പിന്നീട് ക്രിസ്ത്യാനികളും ഹൈന്ദവരും ,മിഷനറിമാരും ഒരുമിച്ചു മൂത്തേടത് രാജാവിനെ കണ്ടു തങ്ങള്‍ക്കു ഒരുമിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഒരു പള്ളി പണിയാന്‍ അനുവാദം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു .
രാജാവ് ആദ്യം വിസ്സമ്മതം പ്രകടിപ്പിച്ചെങ്കിലും പിന്നീടു തടിയും ഓലയും കൊണ്ട് അര്‍ത്തുങ്കലില്‍ ഒരു ദേവാലയം പണിയാന്‍ അനുവദിക്കുകയും അതിനായി തന്റ്റെ ഉദ്യാനത്തിലെ ഏറ്റവും നല്ല മരം കൊടുത്തു സഹായിക്കുകയും ചെയ്തു. മൂത്തേടത് രാജാവ് നല്‍കിയ തടിയും ഓലയും ഉപയോഗിച്ച് വിശുദ്ധ അന്ദ്രയോസിന്റ്റെ നാമധേയത്തില്‍ ഒരു പള്ളി പണിയുകയും വിശുധന്റ്റെ ദിനമായ നവംബര്‍ 30 നു ദേവാലയ പ്രേതിഷ്ട്ട നടത്തുകയും ചെയ്തു .
1584-ല്‍ മൂത്തേടത് രാജാവും ഏഴു നായെര്‍ മാടമ്പി മാരും ഈ ദേവാലയത്തില്‍ വച്ച് ക്രിസ്തുമതം സ്വീകരിച്ചുവത്രേ !1597-ല്‍ പള്ളി കല്ല് കൊണ്ട് പുതുക്കി പണിതു .
1616 ഫെബ്രുവരി 5 നു പോല്‍ അഞ്ചാമന്‍ മാര്‍പാപ്പ നല്‍കിയ തിരുവെഴുത്തു വഴിയാണ് അര്‍ത്തുങ്കല്‍ പ്രദേശം അങ്ങമാലി രൂപതയില്‍ നിന്നും വേര്‍പ്പെടുത്തി കൊച്ചി രൂപതയോട് ചേര്‍ത്തത് .
വെളുതച്ചന്റ്റെ അത്ഭുതങ്ങള്‍ കേട്ട് പള്ളിയിലെക്കെതുന്ന ഭക്ത ജനങ്ങളുടെ ബാഹുല്യം നിമിത്തം ദേവാലയത്തില്‍ സ്ഥലം തികയാതെ വന്നപ്പോള്‍ 1915 ഫെബ്രുവരി 15 നു പുതിയ പള്ളിക്ക് ശിലാ സ്ഥാപനു നടത്തുകയുണ്ടായി .ചെത്തി മിനുക്കിയ കരിക്കല്ലില്‍ തീര്‍ത്ത ഭീമമായ ഗോപുരങ്ങളും കരുത്തും ,അഴകും വിരിഞ്ഞു ഒഴുകുന്ന ശില്‍പ്പ ഭംഗിയും നിര്‍മ്മാണ വൈഭവവും അര്‍ത്തുങ്കല്‍ പള്ളിയെ ശാന്ത ഗംഭീരമാക്കുന്നു
നാളെ അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല അയ്യപ്പനും തമ്മിലുള്ള ബന്ധമെന്ത്?
അര്‍ത്തുങ്കല്‍ ചരിതം -രണ്ടാം ഭാഗം
അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല അയ്യപ്പനും സഹോദരങ്ങളോ ?
പോര്‍ച്ചുഗ്വീസ് മിഷനറിമാരുടെ കാലത്ത് പാരിസില്‍ നിര്‍മ്മിച്ച വിശുദ്ധ സെബസ്ത്യനോസ്സിന്‍റെ തിരു സ്വരൂപവുമായി ലിയനാര്‍ഡോ ഗോന്‍ സാല്‍വെസ് എന്ന നാവീകന്‍ കപ്പലില്‍ മൈലാപൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു .അര്‍ത്തുങ്കലിനു സമീപം എത്തിയപ്പോള്‍ ഉഗ്രമായ കടല്‍ ക്ഷോഭത്താല്‍ കപ്പല്‍ തകരുമെന്നു ഭയന്ന കപ്പിത്താന്‍ കപ്പല്‍ സുരെക്ഷിതമായി കരക്കടുത്താല്‍ കരയിലുള്ള പള്ളിയില്‍ തന്നെ രൂപം പ്രേതിഷ്ട്ടിക്കാം എന്നു ഉള്ളുരുകി പ്രാര്‍ഥിച്ചു .ഇതേതുടര്‍ന്ന് സുരെക്ഷിതമായി കപ്പല്‍ കരൈക്കു അടുത്തത് അര്‍ത്തുങ്കല്‍ പള്ളിയുടെ നടയിലായിരുന്നു എന്നും അങ്ങനെയാണ് 1947-ല്‍ വിശുദ്ധ സെബസ്ത്യനോസിന്റ്റെ തിരു സ്വരൂപം അര്‍ത്തുങ്കല്‍ പള്ളിയില്‍ പ്രെതിഷ്ട്ടിച്ചതെന്നും കരുതുന്നു .
നാനാ ജാതി മതസ്തെര്‍ സ്വന്തം എന്നോണം കരുതുന്ന അര്‍ത്തുങ്കല്‍ പള്ളിയില്‍ ആയിരക്കണക്കിന് അയ്യപ്പന്മാര്‍ പള്ളികുളത്തില്‍ കുളിച്ചു തൊഴുതു തിരു സ്വരൂപം കണ്ടു വന്ദിക്കുകയും ചെയ്യുന്നു .ശബരി മല ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന അയ്യപ്പന്മാര്‍ അര്‍ത്തുങ്കല്‍ എത്തി വെളുത്തച്ചന്‍റെ സന്നിധാനത്തില്‍ നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിച്ചതിനുശേഷമാണ് മാലയൂരുന്നത് .അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍റെ തിരു സവിധത്തില്‍ മാലയൂരിയാല്‍ പൂര്‍ണ ഭലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം .വെളുത്തച്ചനും അയ്യപ്പനുമായി ബന്ധപെട്ടു ചില ഐതീഹങ്ങളും ഉണ്ട് .
അര്‍ത്തുങ്കല്‍ പള്ളിയിലെ വെളുത്തച്ചെനും ശബരിമല അയ്യപ്പനും സഹോദരങ്ങളെ പോലെ ആയിരുന്നു എന്ന് പറയുന്ന ഐതീഹങ്ങള്ളില്‍ ഒന്നില്‍ വെളുത്തച്ചന്‍ യൂറോപ്യന്‍ പാതിരി ആയിരുന്ന ഫോലീനീഷോ ആണെന്ന് കരുതുന്നു .ഒരു പക്ഷെ വെള്ളക്കാരനായ അച്ഛന്‍ എന്നുള്ളതാകാം വെളുത്തച്ചനായി ലോപിച്ചതെന്നും വാദമുണ്ട് .കലകളിലും ശാസ്ത്രെങ്ങളിലും ദര്‍ശനങ്ങളിലും അതിനിപുണനായിരുന്ന ഈ പുരോഹിത ശ്രേഷ്ടെന്‍ കളരി പയറ്റു പഠിക്കാന്‍ ചീരപ്പെന്‍ ചിറയിലെത്തി.അയ്യപ്പന്‍റെ ഗുരു കുലവും ചീരപ്പെന്‍ ചിറ ആയിരുന്നു .അവിടെ ഇരുവരും സഹോദര തുല്യമായ സ്നേഹബന്ധത്തില്‍ ആയെന്നാണ് ഐതീഹ്യം .
ഇതിനോട് സാമ്യമുള്ള മറ്റൊരു ഐതീഹ്യം കൂടിയുണ്ട് .അര്‍ത്തുങ്കല്‍ കടല്‍ തീരത്ത് കൂടി വടക്കോട്ട് പോകുകയായിരുന്ന അയ്യപ്പന്‍, വിശ്രമ വേളയില്‍ കണ്ട ഒരു യുവാവുമായി സൌഹൃദത്തിലായി എന്നും .അത് വെളുത്തച്ചെന്‍ ആയിരുന്നു എന്നതുമാണതു .സ്വന്തം സഹോദരന്‍ ആണെന്ന് പറഞ്ഞായിരുന്നു വെളുത്തച്ചെന്‍ അയ്യപ്പനെ ചീരപ്പെന്‍ ചിറയില്‍ എത്തിച്ചു പരിചയ പ്പെടുത്തിയത് .വെളുതച്ചന്‍റെയും അയ്യപ്പന്‍റെയും സ്നേഹബന്ധം പിന്നീടു മത മൈത്രിയുടെയും സാഹോധര്യത്തിന്‍റെയും പ്രതീകമായി മാറി.
"എന്നെ കാണുവാന്‍ വരുന്നവര്‍ എന്‍റെ വെളുതച്ചനെ കൂടി കണ്ടു കൊണ്ട് പോകണമെന്ന് " ശബരി മലയിലെ ഒരു വെളിച്ചപ്പാട് തുള്ളി പറയുമായിരുന്നത്രേ ! .മകര പെരുന്നാളിന് പള്ളിയില്‍ കൊടി ഉയരുമ്പോള്‍ നാട്ടുകാര്‍ വായ് കുരവ ഇടുന്നത് വെളുത്തച്ചന്‍ ജ്യെഷ്ട്ട സഹോദരനായി കരുതുന്ന ശബരിമല അയ്യപ്പനെ അറിയിക്കനാണന്നാണ് വിശ്വാസം .കുരവ ഇടല്‍ അതിവേഗമാണ് നെടെങ്ങും പരക്കുന്നത്.നാനാ ജാതി മതെസ്ഥരും ആവേശ പൂര്‍വ്വം ആണ് ഞങ്ങളുടെ അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആഘോഷിക്കുന്നത് .
ചരിത്ര പ്രസിദ്ധമായ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രദക്ഷിണമാണ് പെരുന്നാള്‍ ദിനത്തിന്‍റെ പ്രത്യേകത .ആദ്യ കാലങ്ങളില്‍ പ്രദക്ഷിണത്തിനു ഉപയോഗിച്ചിരുന്നത് മൂത്തേടത് രാജ കുടുംബത്തില്‍ നിന്നും സമ്മാനിച്ച തേരായിരുന്നു .ഈ തേര് ജീര്‍ണ്ണിക്കുവാന്‍ തുടങ്ങിയപ്പോളാണ് ഇന്നത്തെ ശില്‍പ്പ വേലകളോട് കൂടിയ രൂപക്കൂട് ഉണ്ടാക്കിയത് .പ്രദക്ഷിണം അറബി കടലിന്‍റെ തീരത്തുള്ള പള്ളിയുടെ കുരിശടി വരെ ആണ് നടത്തുന്നത്
തിരു സ്വരൂപം കടപ്പുറത്തെ പടിഞ്ഞാറെ കുരിശിനു സമീപത്തേക്ക് എത്തുമ്പോഴും തിരിച്ചു പള്ളിയകത്തു കയറുമ്പോഴും "വെളുത്തച്ചോ " വിളികള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമാകും .മുത്ത് കുടകളും സ്വര്‍ണ്ണ കുരിശുകളും പൊന്‍ വെള്ളി കുരിശുകളും വര്‍ണ്ണ ശബളമാക്കുന്ന പ്രദക്ഷിണത്തെ അകമ്പടി സേവിക്കാന്‍ എന്ന വണ്ണം ആകാശത്ത് വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തുകള്‍ അത്ഭുതവും മനോഹരവുമായ കാഴ്ചയാണ് സമ്മാനിക്കുന്നത്[റോമാ ചക്രവര്‍ത്തിയായ ഡയോ ക്ലെഷിയസ്സിന്‍റെ നിര്‍ദേശ പ്രകാരം കൊല്ലപെട്ട സെബസ്ത്യനോസ്സിന്‍റെ മൃതശരീരം കഴുകന്മാര്‍ക്ക് ഭക്ഷിക്കുവാനായി കോട്ടയ്ക്കു പുറത്തേക്കു എറിഞ്ഞെങ്കിലും കഴുകന്മാര്‍ മൃതദേഹത്തിനു ചുറ്റും ചിറകു വിരിച്ചു സംരക്ഷിക്കുകയാനുണ്ടായത് ] .എല്ലാ തവണയും കൃത്യമായ ആ സമയത്ത് ആകാശത്ത് പരുന്തുകള്‍ വട്ടമിട്ടു എത്തുന്നത് എന്നും എന്നില്‍ അത്ഭുതം നിറച്ചിട്ടുണ്ട് .വിശുദ്ധന്‍റെ കീര്‍ത്തിയുടെ ചിറകും പേറി ചെമ്പരുന്തുകള്‍ പുതിയ ദൂരങ്ങള്‍ താണ്ടട്ടെ ,അതിലൂടെ വിശുദ്ധ സെബസ്ത്യനോസിന്‍റെ അനുഗ്രഹ കഥകള്‍ ലോകം മുഴുവന്‍ പരന്നോഴുകട്ടെ. ഒപ്പം വിശുദ്ധനെക്കുരിച്ചുള്ള മനോഹരമായ പാട്ടിന്‍റെ വരികളാണ് മനസ്സിലേക്ക് ഓടിവരുന്നത് .
"അര്‍ത്തുങ്കല്‍ ഇന്നൊരു പുണ്യ ഭൂമി
തീര്‍ഥാടകര്‍ക്കൊരു ധന്യ ഭൂമി
തിരമാല തഴുകുന്ന തീരത്തിലായ്
മിഴിനീട്ടി നില്‍ക്കുന്ന ദേവാലയം
ആധിയും വ്യാധിയും നീക്കീടുവാന്‍
അവിടെ വിളങ്ങും വെളുത്തച്ചനും "
Wednesday, 30 January 2013
വീണ്ടുമൊരു ഗാന്ധി
ഈ മണ്ണില്‍ പിറക്കുമോ
കനെഷ്യസ് അത്തിപ്പോഴിയില്‍. .
"ദുര്‍ബലന്റെ ആയുധമാണ് ഹിംസ ;ശക്തന്റെ താകട്ടെ അഹിംസയും.സ്നേഹത്തിലൂടെ മാത്രമേ നമ്മുക്ക് എതിരാളിയുടെ മേല്‍ വിജയം ഉറപ്പിക്കാനാവൂ "എന്ന് ലോകത്തെ പഠിപ്പിച്ച ശാന്തി ദൂതന്‍ ,.മഹാത്മാവായ നമ്മുടെ സ്വന്തം ഗാന്ധിജി .
ഗാന്ധിജി ,മത മൈത്രിക്കും സദ്ഭാവനൈക്കും ധാര്‍മീകമൂല്യങ്ങള്‍ക്കും സര്‍വഥാ കാലാതിവര്‍ത്തിയായ , സമഗ്ര ജീവിത സ്പര്‍ശിയായ ഒരു പ്രയോഗ ശാസ്ത്രം ലോകത്തിനു സമ്മാനിച്ചു "അഹിംസ ".അഹിംസ എന്ന ആ മന്ത്ര ചരിടിനാല്‍ ഒരു ജനതയെ മുഴുവന്‍ ചേര്‍ത്ത് കെട്ടി ,സ്വാതന്ത്ര്യ തിന്റ്റെ അമൃത് പകര്‍ന്നു നല്‍കി .
"ഉപവാസം " അദ്ധേഹത്തിന്റെ മറ്റൊരു വജ്രായുധം .ബംഗാളില്‍ മത ഭ്രാന്തെന്മാര്‍ കാടതത്തിന്റെ കെട്ടഴിച്ചു വിട്ടപ്പോള്‍ ഉപവാസത്തിലൂടെ അദേഹം അവരെ കീഴടുക്കി .ഇതറിഞ്ഞാ മൌണ്ട് ബാറ്റെന്‍ പ്രഭു ഇങ്ങനെ എഴുതി "എന്റ്റെ 55000 പട്ടാളക്കാര്‍ക്ക് കഴിയാതെ പോയത് താങ്കള്‍ ഒറ്റയ്ക്ക് ചെയ്തിരിക്കുന്നു ". .അതാണ് മഹാത്മാവ് !.അഗാധമായ മതാത്മകതയില്‍ നിന്നും രൂപം കൊണ്ടതായിരുന്നു അദേഹത്തിന്റെ മത നിരപേക്ഷ .
78 വര്‍ഷത്തെ തന്റെ സ്വന്തം ജീവിതം ഇന്ത്യയുടെ 78 വര്‍ഷത്തെ ചരിത്രമാക്കി മാറ്റിയ ഗാന്ധിജിയെ മാറ്റി നിര്‍ത്തിയാല്‍ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയെ പറ്റി ഏറെ യൊന്നും പറയാനില്ല .ഗാന്ധി
മാര്‍ഗത്തിലെ സത്യവും അഹിംസയും ധര്‍മ്മ ബോധവും മനുഷ്യന് അപ്രാപ്യ മായ ഒന്നല്ലെന്ന് തെളിയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു .
"മജ്ജയും മാംസവും ഉള്ള ഗാന്ധിജി എന്ന മനുഷ്യന്‍ ഒരിക്കല്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അടുത്ത നൂറ്റാണ്ടിലെ തലമുറ അത്ഭുതപെടാന്‍ പോകുന്നു വന്നു ആല്ബര്ട്ട് എയെന്‍സ്ടീന്‍ പ്രവചിച്ചിരുന്നത്, നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ എത്രയോ സത്യമാണ് .ഇവിടെ ജീവിക്കുന്ന
പല കുട്ടികളോടും ഗാന്ധിജിയെ കുറിച്ച് ചോദിച്ചാല്‍ ഒരു പക്ഷെ ഇങ്ങനെ യാവും പറയുക "ഹാഫ് നൈകെട് ആയ ,റൌണ്ട് ഷേപ്പ് കണ്ണട ഒക്കെ വച്ച കൈയില്‍ ഒരു സ്റ്റിക്ക് പിടിച്ച ഒരു ഓള്‍ഡ് മാന്‍ "
ഇന്ന് എനിക്കും നിങ്ങള്‍ക്കും അഭിമാനത്തോടു കൂടി ,സ്വാതന്ത്ര്യത്തോട് കൂടി ജീവിക്കാന്‍ വഴിയൊരിക്കിതന്ന ആ മഹാത്മാവിനു അര്‍ഹമായ പ്രാധാന്യം ലഭിക്കണമെങ്കില്‍ വീണ്ടും നമ്മളും, പുതു തലമുറയും ഒന്ന് പോലെ ആ പഴയകാലത്തിന്റെ ,സ്വാതന്ത്ര്യ സമര കാല ഘട്ടത്തിന്റെ ഓര്‍മകളിലേക്ക് മടങ്ങി പോകാന്‍ മനസ്സ് കാട്ടണം .
മഹാത്മാവ് സ്വന്തം ജീവന്‍ നല്‍കി നമ്മുക്ക് നേടി തന്ന സ്വതന്ത്ര്യതിന്റ്റെ,നിസ്വാര്‍തമായ ആ ആത്മ ബലിയുടെ ചരിത്രം നമ്മള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍ക്കാന്‍ എന്നും ബാധ്യസ്ഥരാണ് .
പക്ഷെ ഇന്നാ സ്വാതന്ത്ര്യം ശരിയായ അളവിലും അര്‍ത്ഥത്തിലും"ആധുനീക ഇന്ത്യ " എന്ന് വിളിക്കുന്ന പട്ടിണി പാവങ്ങളുടെ ഇന്ത്യയില്‍ സാധിക്കുന്നുണ്ടോ എന്ന് ചിന്തികേണ്ടിയിരിക്കുന്നു."വെള്ളക്കാരനെ " പുറത്താക്കി രാഷ്ട്രീയ "കൊള്ളക്കാര്‍ " രാജ്യം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നു !ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം കിട്ടിയത് ?പുതിയ സ്വാതന്ത്ര്യത്തിന്റെ അലയൊലികള്‍ അറബു നാടുകളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും മുഴങ്ങി കേള്‍ക്കുമ്പോഴും .ഏകാധിപതികള്‍ കടപുഴകി വീഴുമ്പോളും, ജനാധിപത്യതിന്റ്റെ ഈറ്റില്ലമായ നമ്മുടെ ഇന്ത്യാ മഹാ രാജ്യത്തില്‍ മുഴങ്ങി കേള്‍ക്കുന്നത് ഒന്ന് മാത്രം "അഴിമതി ".യഥാര്‍ത്ഥ സ്വാതന്ത്ര്യം ഇനിയും എത്രയോ അകലെ യാണ് .ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കാതോര്‍ക്കേണ്ടിയിരിക്കുന്നു.അണ്ണാ ഹസാരെ മാര്‍ തീര്‍ത്ത അലയൊലികള്‍ എവിടെയോ കെട്ടടങ്ങിയിരിക്കുന്നു .പണമില്ലാത്തവനെ പിണത്തിന് തുല്യമായി കാണുന്ന നാടായി മാറിയിരിക്കുന്നു നമ്മുടെ ഗ്രേറ്റ് ഇന്ത്യ അഴിമതിയുടെ പടുകുഴിയിലേക്ക് നമ്മുടെ രാജ്യത്തെ തള്ളിയിടുന്നവരോട് ഒന്നേ പറയാനുളൂ ." ജിയെന്ഗെ ഓര്‍ മരെന്ഗെ"
എന്ന് ചങ്കൂറ്റത്തോടെ ബ്രിട്ടീഷു കാരന്റ്റെ തീ തുപുന്ന പീരങ്കിക്കു മുന്നില്‍ നെഞ്ചു നിവര്‍ന്നു നിന്ന് "ഭാരത് മാതാ കീ ജയ് " എന്ന് വിളിച്ചു കൊണ്ട് മരിച്ചു വീണ ധീര സ്വാതന്ത്ര്യ സേനാനികളുടെ ആത്മാവ് ഒരിക്കലും നിങ്ങളോട് പൊറുകില്ല!
വീണ്ടും മഹാത്മാവിലേക്ക് കടന്നു വരാം.അഹിംസയുടെ കാവല്‍ക്കാരന്‍ ,മത സൌഹാര്‍ദ്ടതിനായി മെലിഞ്ഞുണങ്ങിയ ആ നെഞ്ചിലേക്ക് 3 വെടിയുണ്ടകള്‍ ഏറ്റു വാങ്ങി .എല്ലാ നല്ല പ്രവാചകന്മാരുടെയും ദുര്യോഗം അദ്ദേഹത്തിനും ഉണ്ടായി .ആ ധന്യ സ്മൃതിയുടെ നേര്‍ക്ക് ഇന്നും ചിലര്‍ വെടിയുണ്ടകള്‍ പായിക്കുന്നു .ഈ അടുത്തകാലത്തും ആമഹ മനുഷ്യന്റെ നാമം അപവാദങ്ങളില്‍ വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നു .ചില രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാനുള്ള സൂത്ര വാക്യ മാകി മാറ്റുന്നു ആ പരിശുദ്ധ നാമത്തെ .മറ്റു ചിലര്‍ വില്‍പ്പന ചരക്കാക്കി മാറ്റുന്നു .
ഗാന്ധിജിയെ തള്ളി പറയാത്ത ,
അദ്ദേഹത്തിന്റ്റെ പതിഞ്ഞ അഹിംസയുടെ മെതിയടി ശബ്ദത്തിനു കാതു കൊടുക്കുന്ന ,ഒരു പുത്തെന്‍ ഇന്ത്യയെ നമുക്ക് സ്വപ്നം കാണാനാവുമോ ?.
അതോ ,
വീണ്ടുമൊരു ഗാന്ധി ഈ മണ്ണില്‍ പിറക്കുമോ ?
Tuesday, 29 January 2013
പ്രണയാര്‍ദ്ര ഹൃദയം
കനെഷ്യസ് അത്തിപ്പോഴിയില്അന്ന് രാവിലെ ഒരു ദുരന്ത വാര്‍ത്ത കേട്ടാണ് ചെന്നൈ നഗരം ഉണര്‍ന്നു എണീറ്റത് .നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന ഹൃദ്രോഗ ഡോക്ടര്‍ ജെയിംസ് മട്ടത്തിലിനെ അത്യാസന്ന നിലയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിചിരിക്കുന്നു !ഡോക്ടര്‍ ജെയിംസ് മട്ടത്തില്‍,പാവങ്ങളുടെ കണ്ണിലുണ്ണി അനേകം ഹൃദ്രോഗ ബാധിതര്‍ക്ക് സൌജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുത്ത പുണ്യാത്മാവ്!.ഐ സി യു വില്‍ നിരവധി ഉപകരണങ്ങള്‍ ക്ക് നടുവില്‍ ഒന്നും അറിയാതെ ഡോക്ടര്‍ ജെയിംസ് കിടക്കുമ്പോള്‍ നൂറു കണക്കിനാളുകള്‍ വിവരം അറിഞ്ഞു ഹോസ്പിറ്റലില്‍ എത്തികോണ്ടിരുന്നു.ഇതിനിടയില്‍ ഡോക്ടരിന്റെ ജീവന്‍ രെക്ഷിക്കാന്‍ ഹോസ്പിറ്റലിലെ ഡയറക്റ്റ് ബോര്‍ഡ് എമര്‍ജന്‍സി മീടിങ്ങ്സ് വിളിക്കുന്ന തിരക്കിലായിരുന്നു .ബോര്‍ഡ് മീട്ടിങ്ങ്സില്‍ അദ്ദേഹത്തിന്റെ ഇപ്പോളത്തെ അവസ്ഥ കൃത്യമായി തന്നെ അവലോകനം ചെയ്യപ്പെട്ടു .ഡോക്ടര്‍ജയിംസിന് അടിയന്തിരമായി ഹൃദയ മാറ്റ ശാസ്ത്ര ക്രിയ നടത്തണം .അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാകും !ഇടയ്ക്കു ബോധം വീണ ഡോക്ടര്‍ ജെയിംസ് ഡൂട്ടിയില്‍ ഉണ്ടായിരുന്ന സിസ്റ്റെര്‍ മേഴ്സിയോടു തനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് ഒരു പേ പ്പറില്‍ എഴുതി വൈക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് സിസ്റ്റെര്‍ എഴുതി തുടങ്ങുകയായിരുന്നു .അധികം സംസാരിക്കാന്‍ പാടില്ല എന്ന് സിസ്റ്റര്‍ പറഞ്ഞിട്ടും ഡോക്ടര്‍ നിര്‍ബന്ധിച്ചു എഴുതിപ്പിക്കുകയായിരുന്നു .കാലങ്ങളായി തന്റ്റെ വൃണിത ഹൃദയത്തില്‍ ആരും അറിയാതെ കാത്തു സൂക്ഷിച്ചിരുന്ന രഹസ്യങ്ങളുടെ ചെപ്പ്,തന്‍റെ ഹൃദയമിടിപ്പിന്റെ അവസാന താളം നില്‍ക്കുന്നതിനു മുന്പായി അദ്ദേഹം ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടാന്‍ ശ്രമിക്കുക ആയിരുന്നു .1985 ആലപ്പുഴ പട്ടണംവിവാഹത്തിന് മുന്‍പ് ജയിംസിന് ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടമായിരുന്നു .അന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജെയിംസ് മെഡിസിനു പഠിക്കുന്ന കാലം .എന്നും ബസ്സില്‍ സ്ഥിരമായി കാണാറുള്ള ഒരു മുഖം .മുഖത്ത് നിറയെ പുഞ്ചിരിയുള്ള ,മനോഹരമായി മുടി ചീകിയൊതുക്കി മുല്ലപ്പൂ ചൂടി സൌരഭ്യം വാരി വിതരിവരുന്ന ഒരു കിലുക്കാം പെട്ടി !അതായിരുന്നു അവള്‍ ..അഞ്ജന !എസ് ഡി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു അവള്‍ .ഏതോ മുജന്മ ബന്ധം പോലെ പെട്ടന്ന് തന്നെ ജെയിംസ്‌ന്റ്റെ എല്ലമെല്ലാമായി മാറുകയായിരുന്നു അഞ്ജന .ഒരിക്കലും അകലാനാവാത്ത വിധം അവരുടെ പ്രണയം എന്നും മിഴിവാര്‍ന്നു നിന്നു.മനസ്സും ശരീരവും അവര്‍ പങ്കു വച്ചു.ഒരിക്കലും പിരിയാനാവാത്ത ഇണപ്രാവുകളെ പോലെ അവര്‍ പറന്നു നടന്നു .പക്ഷെ വിധി മറ്റൊന്നായിരുന്നു .അവരുടെ മോഹങ്ങളുടെ ചിറകരിഞ്ഞു വീഴ്ത്തിയ വിധി ..എം ബി ബി എസ് പരീക്ഷ പൂര്‍ത്തിയാക്കിയജെയിംസ്‌നു മാതാ പിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉപരി പഠനത്തിനായി വിദേശത്തേക്ക് പോകേണ്ടി വന്നു .ജെയിംസ് മായുള്ള ബന്ധമറിഞ്ഞ അഞ്ജനയുടെ മാതാപിതാക്കള്‍ അവളെ വീട്ടു തടങ്കലിലാക്കി .വിദേശത്തേക്ക് പോകുന്നതിനു മുന്‍പ് അന്ജനയെ ഒരു നോക്ക് കാണാന്‍ കൂടി ജെയിംസ്‌നു കഴിഞ്ഞില്ല .കാലങ്ങള്‍ കടന്നു പോയി .ഇതിനിടയില്‍ ജെയിംസ് നിരവധി തവണ കത്തുകള്‍ അയച്ചെങ്കിലും ഒരു തവണ പോലും അഞ്ജനയുടെ മറുപടി ലഭിച്ചിരുനില്ല.ഉപരിപഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ ജെയിംസ് നു വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കേണ്ടി വന്നു .തന്‍റെ രീതികള്‍ക്കും സ്വപ്നങ്ങള്‍ക്കുമൊക്കെ ഒട്ടും യോജിക്കാത്ത ഒരാള്‍ ,അതായിരുന്നു ജെയിംസ്‌നു ഭാര്യയായി കിട്ടിയ ഡോക്ടര്‍ ലിഡിയാ.വിവാഹം കഴിച്ചു എന്നതിലപ്പുറം ജെയിംസ് ലിഡിയാ ദമ്പതികളുടെ ദാമ്പത്യ ജീവിതം തീര്‍ത്തും പരാജയമായിരുന്നു .ആര്‍ക്കോ വേണ്ടി ഒരുമിച്ചു ജീവിക്കാന്‍ വിധിക്കപെട്ടവരെ പോലെ അവരുടെ ജീവിതം മുന്നോട്ടു പോയി .അവരുടെ ഇടയില്‍ പ്രണയം ഉണ്ടായിരുനില്ല .പകരം അവര്‍ അവരുടെ പ്രോഫെഷനെ പ്രണയിച്ചു !.ഒടുവില്‍ പൊരുത്തകേടുകളുടെ അവസാനം സംഭാവിക്കാറൂള്ളത് തന്നെ ഇവിടേയും സംഭവിച്ചു "ടിവോര്സ് ".ഇന്നു ഡോക്ടര്‍ ലിഡിയ എവിടെയാണെന്ന് കൂടി ജെയിംസ്‌നു അറിയില്ല .വേറെ കല്യാണം കഴിച്ചു ലണ്ടനില്‍ ജോലി ചെയ്യുന്നു എന്ന് ഒരു പഴയ സുഹൃത്തില്‍ നിന്നും ഒരിക്കല്‍ കേട്ടിരുന്നു .ഇല്ലെങ്കിലും ആ പഴയ കഥകളൊന്നും ഓര്‍ക്കാന്‍ അയാള്‍ക്ക് ഇഷ്ട്ടമായിരുനില്ല .എന്നാല്‍ തന്‍റെ ഹൃദയത്തില്‍ ആദ്യ പ്രണയം കോരിയിട്ട, മുല്ല പൂവിന്‍റെ മണമുള്ള ,അന്ജനയെ ഇക്കാലമത്രയും അയാള്‍ അറിഞ്ഞോ അറിയാതെയോ അനേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു .നീണ്ട 30 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു .ഇന്നു ജെയിംസ് ലോകത്തെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ ഡോക്ടര്‍ ആയി മാറിയിരിക്കുന്നു .മണികൂറ്കള്‍ക്ക് ലെക്ഷങ്ങളുടെ വിലയുള്ള ഡോക്ടര്‍ !.ഇതിനകം എത്രയോ ലോകങ്ങള്‍ സഞ്ചരിച്ചു ,അവിടെയൊക്കെ അദേഹത്തിന്റെ കണ്ണുകള്‍ എന്തിനെയോ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു .സിസ്റ്റെര്‍ മേഴ്സി ഇടയ്ക്കു തടസപ്പെടുത്തിയിട്ടും വളരെ ബുദ്ധി മുട്ടി അയാള്‍ അത്രയും പറഞ്ഞു നിര്‍ത്തി .ഒപ്പം ഒരു കാര്യം കൂടി ആവശ്യപ്പെട്ടു .ഇത്രയും നാളും തന്‍റെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന അന്ജനയോടുള്ള പവിത്രമായ സ്നേഹം അത് എങ്ങിനെയും അവരെ കണ്ടെത്തി അറിയിക്കണം . അതിനായി ,തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നപ്പോള്‍ ധരിച്ചിരുന്ന ട്രൌസരിന്റ്റെ പോക്കെറ്റില്‍ നിന്നും അഞ്ജനയുടെ ഫോട്ടോ എടുത്തു എല്ലാ മീഡിയ കളിലും കൊടുത്തു കണ്ടെത്തണമെന്നും ഡോക്ടര്‍ ജെയിംസ് സിസ്റ്റെര്‍ മേഴ്സിയോട് ആവശ്യപെട്ടു .ഇത് തന്റ്റെ അവസാന അഭിലാഷമാനെന്നും വളരെ ദയനീയമായ സ്വരത്തില്‍ അപേഷിച്ചുകൊണ്ട് അയാള്‍ വീണ്ടും അബോധാവസ്ഥയിലേക്ക് വഴുതി വീണു .ഡോക്ടറിന്റെ പേര്‍സില്‍ നിന്നും കിട്ടിയ അഞ്ജനയുടെ ഫോട്ടോയും എഴുതിയെടുത്ത കുറിപ്പും സിസ്റ്റെര്‍ മേഴ്സി ഒരു കവറി ലാകി വച്ചു.ഇതിനിടയില്‍ ഡോക്ട്ടര്‍മാരുടെ ഒരു ഗ്രൂപ്പ് ഐ സി യു വിലേക്ക് കടന്നു വന്നു .അവരുടെ ദിസ്സ്കഷന്‍ ശ്രദ്ധിച്ച മേഴ്സിക്ക്, ഹോസ്പിറ്റലില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന ഒരു രോഗി ഡോക്ടറിനു ഹൃദയം നല്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞു .പക്ഷെ അവര്‍ ഉടനെ മരിക്കണം !ഡോക്ടറിനാനെങ്കില്‍ ഉടനെ ഹൃദയം മാറ്റി വൈക്കുകയും വേണം .ഇല്ലെങ്കില്‍ ഡോക്ടറിന്റെ ജീവന് ആപത്താണ് ! ഇപ്പോല്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ആ രോഗി എത്രയും പെട്ടെന്ന് മരിക്കനെമേ എന്ന് മാത്രമാണ് എന്തൊരു വിരോധാഭാസം !നമ്മുക്ക് പ്രിയപ്പെട്ടവര്‍ ജീവിച്ചിരിക്കാന്‍ വേണ്ടി മറ്റാരുടെയോ പ്രിയപ്പെട്ടവര്‍ മരിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന കാലം !സ്വാര്‍ത്ഥതയുടെ കാലം !ഒടുവില്‍ ഡോക്ട്ടര്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന തന്നെ ഫലിച്ചു !ഒപ്പെരെഷന്‍ തിയറ്ററിനു മുന്‍പില്‍ കാത്തിരുന്നവരെ തേടി ഒടുവില്‍ ആ ശുഭ വാര്‍ത്ത എത്തി .ഇനിയും അനേകായിരങ്ങളുടെ ഹൃദയമിടിപ്പിന്റെ താളം നിലനിര്‍ത്താന്‍ ഡോക്ടര്‍ ജെയിംസ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു .പുറത്തു ജനങ്ങള്‍ പടക്കം പൊട്ടിച്ചു തങ്ങളുടെ ,പാവങ്ങളുടെ രെക്ഷകനായ ഡോക്ടറിന്റെ തിരിച്ചു വരവ് ആഘോഷിക്കുന്നു .തിയറ്ററിനു മുന്‍പില്‍ ആകാംഷയോടെ കാത്തിരുന്ന സിസ്റ്റെര്‍ മേഴ്സി കര്‍ത്താവിനു നന്ദി പറഞ്ഞു കൊണ്ട് നെറ്റിയില്‍ കുരിശു വരച്ചു .ഈ സമയം ട്രോളിയില്‍ മോര്‍ചറിയിലേക്ക് കൊണ്ട് പോകുന്ന ഒരു ബോഡി സിസ്റ്റെരിന്റെ മുന്നിലൂടെ കടന്നു പോയി . സിസ്റെരിന്റെ അടുത്ത് നിന്ന ഒരു സ്ത്രീ പതുക്കെ പറയുന്നത് കേട്ടു " ആ മരിച്ച ആളുടെ ഹൃദയമാ നമ്മുടെ ഡോക്ടറെ രെക്ഷിച്ചത്.പാവം ബന്ധുക്കാരെന്നു പറയാനും ആരുമില്ലത്രെ!കഷ്ട്ടം !."ആ വിശുദ്ധ ഹൃദയത്തിന്റ്റെ ഉടമയെ കാണാന്‍ സിസ്റ്റെര്‍ ട്രോളിയുടെ അടുത്തേക്ക് ചെന്നു.അറ്റെന്ടെര്‍ ബോഡി പുതപ്പിച്ചിരുന്ന വെള്ള തുണി മെല്ലെ മാറ്റി .അന്പതിനോടടുത്തു പ്രായം വരുന്ന ഒരു സ്ത്രീ ആയിരുന്നു അത് .സിസ്റ്റെരിനു അവരെ എവിടെയോ കണ്ടത് പോലെ തോന്നി .അവരുടെ ഇടതു കൈകളോട് ചേര്‍ത്ത് ഒരു ന്യൂസ് പേപ്പേര്‍ ഉണ്ടായിരുന്നു .ഡോക്ടര്‍ ജെയിംസ് അത്യാസന്ന നിലയില്‍ എന്ന വാര്‍ത്ത യായിരുന്നു അതിന്റെ മുന്‍ പേജില്‍ ,ഒപ്പം വലതു കൈയില്‍ ഒരു ഫോട്ടോയും ഉണ്ടായിരുന്നു ."മരിച്ച സ്ത്രീ യുടെ അവസാന ആഗ്രഹമായിരുന്നു ഈ ഫോട്ടോയും പത്രവും അവരുടെ കൈകളില്‍ ചേര്‍ത്ത് വയ്ക്കനമെന്നത് "അറ്റെന്ടെര്‍ ഇത് പറഞ്ഞു തീര്‍ന്നതും സിസ്റ്റെര്‍ മേര്ഴ്സി ആ സ്ത്രീയുടെ കൈകളില്‍ ഇരുന്ന ഫോട്ടോ ആകാംഷയോടെ എടുത്തു നോക്കി .അത് ഡോക്ടര്‍ ജെയിംസ്‌ന്റ്റെ തായിരുന്നു .ആ ഫോട്ടോയുടെ പുറ കിലെഴുതിരിക്കുന്ന വാക്കുകള്‍ വായിച്ചപ്പോള്‍ സിസ്റ്റെര്‍ മേര്സ്സിക്ക് തനിക്കു ചുറ്റുമുള്ളതെല്ലാം കറൂ ങ്ങുന്നതുപോലെ തോന്നി .അതില്‍ ഇങ്ങനെ എഴുതിയിരുന്നു .
"ജെയിംസ് ,എന്‍റെ ഹൃദയത്തിനുള്ളില്‍ ഇന്നോളം ഞാന്‍ നിനക്ക് പകര്‍ന്നു തരുവാന്‍ സൂക്ഷിച്ചു വച്ചിരുന്ന "പ്രണയം" ഇന്നു ഞാന്‍ നിനക്ക് പകുത്തു തരുന്നു !
Subscribe to:
Posts (Atom)




.jpg)


