Wednesday, 3 June 2015


പ്രവാസത്തിന്റ്റെ കാൽ നൂറ്റാണ്ട് ......ഭാഗം 2
യുദ്ധ ഭൂമിയിലെ അപരിചിതൻ....
ബഹറിനിൽ വന്നിറങ്ങിയ നാൾ മുതലുള്ള കാര്യങ്ങൾ ഒന്നൊന്നായി ഓർത്തെടുക്കുവാനുള്ള ഒരു ശ്രമത്തിലായിരുന്നു ഞാൻ .പലതും കൃത്യമായി ഓർക്കാൻ കഴിയുന്നില്ല .അത് കൊണ്ട് തന്നെ വന്ന ദിവസം മുതലുള്ള കാര്യങ്ങൾ ഞാൻ ഒന്ന് റീവൈണ്ട് ചെയ്യാൻ ശ്രമിക്കുകയാണ് .എന്നെ വിളിക്കാൻ ഞാൻ അച്ചാച്ചൻ എന്ന് വിളിക്കുന്ന എന്റെ മൂത്ത ചേട്ടൻ ഷാജി ആയിരുന്നു എയർ പോർട്ടിൽ വന്നത് .ചേട്ടന്റ്റെ സ്കൂളിലെ പേര് ഫ്രാൻസീസ് ഡാൽഫിണ്‍ എന്നാണ് .അത് എടുത്തു പറയാൻ കാര്യം ,ഞങ്ങൾ കുടുംബത്തിലെ എല്ലാവരുടെയും പേര് വളരെ വ്യത്യസ്തത ഉള്ളതാണ് .ഞങ്ങൾ 4 സഹോദരങ്ങൾ ആണ് .ഒരേയൊരു പെങ്ങളുടെ പേര് ആനീ കമീലസ്,അനിയന്റ്റ്റെ പേര് ജോസഫ്‌ നീൽ,എന്റ്റെ പേര് ജോസഫ്‌ കനേഷ്യസ് .ഈ പേരുകളുടെ പിന്നിലുമുണ്ട് ഒരു ചരിത്രം .പണ്ട് കാലത്ത് ലത്തീൻ കത്തോലിക്കാക്കാർക്കിടയിൽ ഒരു കുഞ്ഞു ജനിക്കുമ്പോൾ ആ കുട്ടിക്ക് ആ ദിവസത്തെ പ്രതി നിധാനം ചെയ്യുന്ന വിശുദ്ധന്റ്റെയോ വിശുദ്ധയുടെയോ പേര് നല്കുന്ന സംബ്രേദായം നില നിന്നിരുന്നുവത്രേ .കേട്ടറിവാണ്.[ഇപ്പോഴും ഉണ്ടോ എന്നറിഞ്ഞു കൂടാ ] .എന്തായാലും എന്റ്റെ പേരിന്റ്റെ കാര്യത്തിൽ അത് ഉറപ്പാണ് . അതവിടെ നില്കട്ടെ വീണ്ടും ബഹറിനിലേക്ക് വരാം ..അച്ചാച്ചന്റ്റെയും കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെയും കൂടെ ഒരു കാറിൽ കയറി ഞാൻ കാറിന്റ്റെ ഗ്ലാസ് വിൻഡോയിലൂടെ ബഹറിൻ ഒക്കെ കണ്ടു അങ്ങനെ ഞങ്ങളുടെ താമസ സ്ഥലമായ മനാമയിൽ എത്തി ചേർന്നു .അവിടെ എന്നെ കാത്തു എന്റ്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു .. അച്ഛനും അമ്മയും കുറെ വര്ഷങ്ങളായി ബഹറിനിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് .അവരെ കൂടാതെ അച്ഛന്റ്റെ അനിയന്മാരും അവരുടെ കുടുംബവും മോക്കെയായി ഒരു കൊച്ചു അർത്തുങ്കൽ തന്നെ ബഹറിനിൽ ഉണ്ടായിരുന്നു .3 തലമുറകളുടെ ബന്ധമാണ് ബഹരിനുമായി ഉള്ളത് .ആദ്യം ബഹറിനിൽ എത്തിയത് അച്ഛന്റ്റെ ഇളയ അനിയൻ ആയിരുന്നു .70 കളിൽ ആയിരുന്നിരിക്കണം അത് .തുടർന്ന് എന്റ്റെ അപ്പൻ ഉൾപ്പടെ രണ്ടു സഹോദരങ്ങളെയും ബഹറിനിൽ എത്തിച്ചു ...കുട്ടി കാലത്ത് ഐ ലവ് ബഹറിൻ എന്ന ഉടുപ്പൊക്കെ ഇട്ടു വലിയ ഗമയിൽ ആയിരുന്നു നടത്തം .പക്ഷെ അതിനു മുൻപ് കഷ്ട്ടപാടിന്റ്റെയും ദാരിദ്രത്തിന്റ്റെയും ഒരു കാലം ഉണ്ടായിരുന്നു .. ഓരോ തവണ അച്ഛൻ ബഹറിനിൽ നിന്നും ലീവിന് വരുമ്പോൾ പെരുത്ത സന്തോഷമായിരുന്നു .ആദ്യത്തെ ആ ടേപ്പ് റിക്കോർഡർ  ഓര്മ്മയില്ലേ ?നിലത്തു കിടത്തിയിടുന്നത് ,അതിൽ എന്റ്റെ പാട്ടുകൾ അച്ഛൻ റിക്കോർഡു ചെയ്യും .പിന്നെ അത് കേൾപ്പിച്ചു തരും .പാട്ടുകൾ എല്ലാം അച്ഛൻ റിക്കോർഡു ചെയ്തു കൊണ്ട് പോകും .പിന്നെ ബഹറിനിൽ ഒറ്റക്കിരിക്കുമ്പോൾ കേള്ക്കുമത്രേ.ഓരോ തവണ അച്ചൻ ലീവ് കഴിഞ്ഞു പോകുമ്പോഴും കൊച്ചി എയർ പോർട്ടിൽ യാത്ര അയക്കാൻ പോകും .അന്നൊന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ഒരിക്കൽ അച്ഛന്റ്റെ പാത പിന്തുടർന്ന് ഞാനും അവിടെ എത്തുമെന്ന് . ...
എന്തായാലും അച്ഛനും അമ്മയുടെയും കൂടെയുള്ള താമസം എനിക്ക് സ്വര്ഗ്ഗം ആയിരുന്നു ..പക്ഷെ അധിക കാലം അത് തുടരാൻ കഴിഞ്ഞില്ല .നേരത്തെ പറഞ്ഞത് പോലെ 1990 ജനുവരിയിൽ ആയിരുന്നു ഞാൻ ബഹറിനിൽ എത്തിയത് .കാലുകുത്തി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ആ ദുരന്തം ഉണ്ടായി
.ലോക സമധാനത്തിന്റ്റെ മേൽ അശാന്തി വിതച്ചു കൊണ്ട് പിന്നീട് മിഡിൽ ഈസ്റ്റിന്റ്റെ ഗതി വിഗതികളെ തന്നെ മാറ്റി മറിച്ച ഇറാക്കിന്റ്റെ കുവൈറ്റിന് മേലുള്ള അധിനിവേശം ! തുടർന്ന് ഇന്നും കെട്ടടങ്ങാത്ത യുദ്ധത്തിന്റ്റെ അലയോലികൾക്ക് കാരണമായ ഗൾഫ്‌ വാർ !!ഗൾഫ്‌ യുദ്ധം !കുവൈറ്റിലെ എണ്ണ കിണറുകളിൽ സദ്ദാം ഹുസൈൻ കൊളുത്തിയ തീ നാളങ്ങൾ കെട്ടണക്കാൻ കഴിഞ്ഞു വെങ്കിലും മിഡിൽ ഈസ്റ്റിൽ ജീവിക്കുന്ന ഓരോരുത്തരിലും ഇന്നുമാ തീ ഇപ്പോഴും കെട്ടണയാതെ ആളി കത്തുകയാണ് ..ഒരു അധിനിവേശത്തെ മറ്റൊരു അധിനിവേശം കൊണ്ട് തോല്പ്പിച്ച ബുഷിന്റ്റെ അമേരിക്കയും സഘ്യ കഷികളും ലോകത്ത് നിന്നും സമാധാനം എന്നെന്നേക്കുമായി തുടച്ചു നീക്കി !!!.1990 ഓഗസ്റ്റ്‌ രണ്ടാം തിയതി തുടങ്ങിയ ഗൾഫ്‌ യുദ്ധം കാൽ നൂറ്റാണ്ടിലേക്ക് കടക്കുന്ന ഈ അവസരത്തിൽ ,ലോക സമാധാനം 1990 മുന്പും 90 നു ശേഷവും എന്ന വിഷയം ചര്ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് .......
ഇനി ആ യുദ്ധ നാളുകളിലേക്ക് മടങ്ങി പോകാം . ..സദ്ദാമിനു ബുഷിന്റ്റെയും സഘ്യ കക്ഷികളുടെയും അന്ത്യ ശാസനം ലെഭിച്ചു കഴിഞ്ഞു .ഗൾഫ്‌ യുദ്ധം തുടങ്ങുന്നതിനു മുൻപുള്ള നാളുകൾ യുദ്ധം തുടങ്ങിയതിനു ശേഷമുള്ള കാലത്തേക്കാൾ ഭീകരം ആയിരുന്നു ..അതിൽ ഏറ്റവും അസഹനീയമായ ഒന്നായിരുന്നു "ലുങ്കി ന്യൂസ് "........... സ്കഡ് മിസയിലിനേക്കാൾ   ഭീകരമായത്  !
നാളെ ബീ ബീ സിയെ തോല്പ്പിക്കുന്ന ലുങ്കി ന്യൂസ് .....
-തുടരും -
അഭിപ്രായങ്ങൾ എഴുതുക .അത് തുടർന്ന് എഴുതുവാൻ നല്ല ശക്തി നല്കുന്നുണ്ട് ...
പ്രവാസത്തിന്റ്റെ കാൽ നൂറ്റാണ്ട് .................ഭാഗം 1
മണലാരണ്ണ്യത്തിലൂടെ ................



എന്റ്റെ ജീവിതത്തിലെ അഞ്ചാമത്തെ രാജ്യമാണ് യുക്കെ...ഇവിടെയും സ്ഥിരമായി നില്ക്കുമെന്ന് യാതൊരു ഉറപ്പുമില്ല ....ദേശാന്തരങ്ങൾ താണ്ടി പ്രവാസ യാത്ര തുടരുകയാണ് .........ജീവിതത്തിന്റ്റെ മുക്കാൽ ഭാഗവും പ്രവാസിയായി ജീവിക്കപ്പെടാൻ വിധിക്കപെട്ട അനേകരിൽ ഒരുവൻ . ജീവിത യാത്ര അങ്ങനെ അനസ്യൂതം തുടരുകയാണ് ..എന്തായാലും ആ യാത്രയെ കുറിച്ച് ഒന്ന് എഴുതണമെന്നു തോന്നുന്നു. ഞാൻ എഴുതി തുടങ്ങുകയാണ് ...ഈ അണ്ടെർ വേൾഡ് എന്ന് പറഞ്ഞാൽ ഒരിക്കൽ ഇറങ്ങിയാൽ പിന്നെ തിരിച്ചു കയറുക ബുദ്ധി മുട്ടാണ് എന്ന് ഏതോ സിനിമയിൽ പറയുന്നത് പോലെയാണ് പ്രവാസികളുടെ കാര്യവും .പ്രവാസ ജീവിതവും അങ്ങനെ തന്നെ എന്ന് തോന്നുന്നു . ..ഒരിക്കൽ ഇറങ്ങി തിരിച്ചാൽ പിന്നെ തിരിച്ചു കയറുക ബുദ്ധിമുട്ട് ആണ് അല്ലെ നമ്മൾ പ്രവാസികൾക്ക് ?എന്റ്റെ ജീവിതം വെച്ച് നോക്കിയാൽ അതിൽ സത്യമുണ്ട് താനും .അതവിടെ നില്ക്കട്ടെ യാത്ര തുടങ്ങാം .അങ്ങനെ 18 -മത്തെ വയസ്സിൽ ഞാൻ ആദ്യമായി ഒരു വിമാനത്തിൽ കയറി ഗൾഫിലേക്ക് യാത്ര തിരിച്ചു ...പിന്നെ എനിക്ക് ഇതുവരെ സ്വന്തം മണ്ണിൽ ചുവടുറപ്പിച്ചു ജീവിക്കാൻ കഴിഞ്ഞിട്ടില്ല !നീണ്ട 25 വർഷങ്ങൾ കടന്നു പോയി.ഓരോ തവണയും ഇനി തിരിച്ചു പോകുന്നില്ല നാട്ടിൽ ജീവിക്കാൻ ഉറച്ചു എന്ന് തീരുമാനിച്ഛപ്പോഴൊക്കെ തടസ്സമായി ഓരോ വിഷയങ്ങൾ കടന്നു വന്നു ."ഏണീം പാമ്പും" കളി പോലെയാണ് ഗൽഫുകാരന്റ്റെ ജീവിതം .സ്വോരൂപിച്ചു കൂട്ടി ഓരോ കോണിയും പ്രതീക്ഷയോടെ കയറി ഏറ്റവും മുകളിൽ എത്തുമ്പോൾ നാട്ടിൽ നിന്നും ഒരു വിളി വരും .കഴിഞ്ഞു ! നേരെ പാംബിന്റ്റെ വായിൽ.ജീവിതമാകുന്ന ഏണീം പാമ്പും ബോർഡിൽ ഏറ്റവും അടിയിൽ ഒറ്റ നിമിഷം കൊണ്ടെത്തും ! 25 വർഷങ്ങൾ കടന്നു പോയിരിക്കുന്നു . ഏണീം പാമ്പും കളി ഇപ്പോഴും തുടരുന്നു ....ഒരു പ്രവാസിയായി ജീവിക്കാൻ തുടങ്ങിയതിന്റ്റെ 25 ആം വാർഷികം എന്നൊക്കെ വേണമെങ്കിൽ പറയാം !ആഘോഷിക്കാൻ എല്ലാവര്ക്കും എന്തെങ്കിലുമൊക്കെ കാരണം വേണ്ടേ ?
1990 -ൾ ആണ് ഞാൻ ആദ്യമായി ഗൾഫിലേക്ക് പോകുന്നത് ..18 ആം വയസ്സിൽ ചൂടോടെ കിട്ടിയ ഒരു പാസ്പ്പോര്ട്ടും നെഞ്ചോട്‌ ചേര്ത്തു പിടിച്ചു നീണ്ടു മെലിഞ്ഞ ശരീരവും,കയില്ൽ ഒരു ബാഗും ,പ്ലെയിനിൽ കയറുമ്പോൾ പേടിക്കാതിരിക്കാൻ കഴുത്തിൽ അമ്മാമ്മ [അപ്പന്റ്റെ അമ്മ ] ഇട്ടു തന്ന ഒരു കറുത്ത ബെന്ധീഞ്ഞയുമായി ഞാൻ ചെന്നിറങ്ങിയതു ,പിന്നീട് എന്നെ ഞാനാക്കിയ ആ കൊച്ചു രാജ്യത്തിലേക്ക്. ബഹറിൻ!!! നാല് വശവും കടലിനാൽ ചുറ്റ പെട്ടു കിടക്കുന്ന സുന്ദരിയായ ഒരു കൊച്ചു രാജ്യം !
ആ രാജ്യത്തേക്ക് കാലെടുത്തു വച്ചപ്പോൾ ഞാൻ ശ്വോസിച വായുവിനു ഒരു പ്രത്യേക ഗന്ധം അനുഭവ പെട്ടിരുന്നു .എല്ലാ ഗൾഫു നാടിനും ഉണ്ടെന്നു തോന്നുന്നു അത്തരമൊരു ഗന്ധം .ഒരു പക്ഷെ മണ ലാരന്ന്യത്തിന്റ്റെ മണമായിരിക്കാം .ഓരോ തവണയും ലീവിന് നാട്ടിൽ പോയി തിരിച്ചു ഗൾഫിലേക്ക് മടങ്ങി വരുമ്പോഴും എയർ പോർട്ടിൽ വെച്ചേ ആ ഗന്ധം ഞാൻ അനുഭവിച്ചിരുന്നു ഇപ്പോൾ അതെ ഗന്ധം എന്നിലേക്ക്‌ ഒഴുകി വരുന്നുണ്ട് .......
-തുടരും -