Wednesday, 30 January 2013


 വീണ്ടുമൊരു ഗാന്ധി 
ഈ മണ്ണില്‍ പിറക്കുമോ 

                     കനെഷ്യസ് അത്തിപ്പോഴിയില്‍. .
                  
"ദുര്‍ബലന്റെ ആയുധമാണ് ഹിംസ ;ശക്തന്റെ താകട്ടെ അഹിംസയും.സ്നേഹത്തിലൂടെ മാത്രമേ നമ്മുക്ക് എതിരാളിയുടെ മേല്‍ വിജയം ഉറപ്പിക്കാനാവൂ "എന്ന് ലോകത്തെ പഠിപ്പിച്ച ശാന്തി ദൂതന്‍ ,.മഹാത്മാവായ നമ്മുടെ സ്വന്തം ഗാന്ധിജി .

ഗാന്ധിജി ,മത മൈത്രിക്കും സദ്ഭാവനൈക്കും ധാര്‍മീകമൂല്യങ്ങള്‍ക്കും സര്‍വഥാ കാലാതിവര്‍ത്തിയായ , സമഗ്ര ജീവിത  സ്പര്‍ശിയായ ഒരു പ്രയോഗ ശാസ്ത്രം ലോകത്തിനു സമ്മാനിച്ചു "അഹിംസ ".അഹിംസ എന്ന ആ മന്ത്ര ചരിടിനാല്‍ ഒരു ജനതയെ മുഴുവന്‍ ചേര്‍ത്ത് കെട്ടി ,സ്വാതന്ത്ര്യ തിന്റ്റെ അമൃത് പകര്‍ന്നു നല്‍കി  .
"ഉപവാസം " അദ്ധേഹത്തിന്റെ മറ്റൊരു വജ്രായുധം .ബംഗാളില്‍ മത ഭ്രാന്തെന്മാര്‍ കാടതത്തിന്റെ കെട്ടഴിച്ചു വിട്ടപ്പോള്‍ ഉപവാസത്തിലൂടെ അദേഹം അവരെ കീഴടുക്കി .ഇതറിഞ്ഞാ മൌണ്ട് ബാറ്റെന്‍ പ്രഭു ഇങ്ങനെ എഴുതി "എന്റ്റെ 55000 പട്ടാളക്കാര്‍ക്ക് കഴിയാതെ പോയത് താങ്കള്‍ ഒറ്റയ്ക്ക് ചെയ്തിരിക്കുന്നു ".   .അതാണ് മഹാത്മാവ് !.അഗാധമായ  മതാത്മകതയില്‍ നിന്നും   രൂപം കൊണ്ടതായിരുന്നു അദേഹത്തിന്റെ മത നിരപേക്ഷ . 



78  വര്‍ഷത്തെ തന്റെ സ്വന്തം ജീവിതം ഇന്ത്യയുടെ 78 വര്‍ഷത്തെ ചരിത്രമാക്കി മാറ്റിയ ഗാന്ധിജിയെ മാറ്റി നിര്‍ത്തിയാല്‍ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയെ പറ്റി ഏറെ യൊന്നും പറയാനില്ല .ഗാന്ധി
മാര്‍ഗത്തിലെ  സത്യവും അഹിംസയും ധര്‍മ്മ ബോധവും മനുഷ്യന് അപ്രാപ്യ മായ ഒന്നല്ലെന്ന് തെളിയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു .
 "മജ്ജയും മാംസവും ഉള്ള ഗാന്ധിജി എന്ന മനുഷ്യന്‍ ഒരിക്കല്‍ ഈ ഭൂമുഖത്ത്‌ ജീവിച്ചിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അടുത്ത നൂറ്റാണ്ടിലെ തലമുറ അത്ഭുതപെടാന്‍ പോകുന്നു വന്നു ആല്ബര്ട്ട് എയെന്‍സ്ടീന്‍ പ്രവചിച്ചിരുന്നത്, നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍   എത്രയോ  സത്യമാണ് .ഇവിടെ ജീവിക്കുന്ന 
പല കുട്ടികളോടും ഗാന്ധിജിയെ കുറിച്ച് ചോദിച്ചാല്‍ ഒരു പക്ഷെ ഇങ്ങനെ യാവും പറയുക "ഹാഫ് നൈകെട് ആയ ,റൌണ്ട് ഷേപ്പ് കണ്ണട ഒക്കെ വച്ച കൈയില്‍ ഒരു സ്റ്റിക്ക് പിടിച്ച  ഒരു ഓള്‍ഡ്‌ മാന്‍ "
ഇന്ന് എനിക്കും നിങ്ങള്‍ക്കും അഭിമാനത്തോടു   കൂടി ,സ്വാതന്ത്ര്യത്തോട്‌ കൂടി ജീവിക്കാന്‍ വഴിയൊരിക്കിതന്ന ആ മഹാത്മാവിനു അര്‍ഹമായ പ്രാധാന്യം ലഭിക്കണമെങ്കില്‍ വീണ്ടും നമ്മളും, പുതു തലമുറയും ഒന്ന് പോലെ ആ പഴയകാലത്തിന്റെ ,സ്വാതന്ത്ര്യ സമര കാല ഘട്ടത്തിന്റെ ഓര്‍മകളിലേക്ക് മടങ്ങി പോകാന്‍ മനസ്സ് കാട്ടണം . 

 മഹാത്മാവ് സ്വന്തം ജീവന്‍   നല്‍കി നമ്മുക്ക് നേടി തന്ന സ്വതന്ത്ര്യതിന്റ്റെ,നിസ്വാര്‍തമായ ആ ആത്മ ബലിയുടെ    ചരിത്രം നമ്മള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍ക്കാന്‍ എന്നും ബാധ്യസ്ഥരാണ് .
പക്ഷെ ഇന്നാ   സ്വാതന്ത്ര്യം ശരിയായ അളവിലും അര്‍ത്ഥത്തിലും"ആധുനീക ഇന്ത്യ " എന്ന് വിളിക്കുന്ന പട്ടിണി പാവങ്ങളുടെ ഇന്ത്യയില്‍ സാധിക്കുന്നുണ്ടോ എന്ന് ചിന്തികേണ്ടിയിരിക്കുന്നു."വെള്ളക്കാരനെ " പുറത്താക്കി രാഷ്ട്രീയ "കൊള്ളക്കാര്‍ "   രാജ്യം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നു !ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം കിട്ടിയത് ?പുതിയ സ്വാതന്ത്ര്യത്തിന്റെ  അലയൊലികള്‍ അറബു നാടുകളിലും  ആഫ്രിക്കന്‍ രാജ്യങ്ങളിലും മുഴങ്ങി കേള്‍ക്കുമ്പോഴും .ഏകാധിപതികള്‍ കടപുഴകി വീഴുമ്പോളും, ജനാധിപത്യതിന്റ്റെ ഈറ്റില്ലമായ നമ്മുടെ ഇന്ത്യാ മഹാ രാജ്യത്തില്‍ മുഴങ്ങി കേള്‍ക്കുന്നത് ഒന്ന് മാത്രം "അഴിമതി ".യഥാര്‍ത്ഥ സ്വാതന്ത്ര്യം ഇനിയും എത്രയോ അകലെ യാണ് .ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‌ കാതോര്‍ക്കേണ്ടിയിരിക്കുന്നു.അണ്ണാ ഹസാരെ മാര്‍    തീര്‍ത്ത അലയൊലികള്‍ എവിടെയോ കെട്ടടങ്ങിയിരിക്കുന്നു .പണമില്ലാത്തവനെ പിണത്തിന് തുല്യമായി കാണുന്ന നാടായി മാറിയിരിക്കുന്നു നമ്മുടെ ഗ്രേറ്റ്‌ ഇന്ത്യ അഴിമതിയുടെ പടുകുഴിയിലേക്ക് നമ്മുടെ രാജ്യത്തെ തള്ളിയിടുന്നവരോട് ഒന്നേ പറയാനുളൂ ." ജിയെന്ഗെ ഓര്‍ മരെന്ഗെ"
എന്ന് ചങ്കൂറ്റത്തോടെ ബ്രിട്ടീഷു കാരന്റ്റെ തീ തുപുന്ന പീരങ്കിക്കു മുന്നില്‍ നെഞ്ചു നിവര്‍ന്നു നിന്ന് "ഭാരത് മാതാ കീ ജയ് " എന്ന് വിളിച്ചു കൊണ്ട് മരിച്ചു വീണ ധീര സ്വാതന്ത്ര്യ സേനാനികളുടെ ആത്മാവ് ഒരിക്കലും നിങ്ങളോട് പൊറുകില്ല!

വീണ്ടും മഹാത്മാവിലേക്ക്   കടന്നു വരാം.അഹിംസയുടെ കാവല്‍ക്കാരന്‍ ,മത സൌഹാര്‍ദ്ടതിനായി മെലിഞ്ഞുണങ്ങിയ ആ നെഞ്ചിലേക്ക്  3 വെടിയുണ്ടകള്‍ ഏറ്റു വാങ്ങി .എല്ലാ നല്ല പ്രവാചകന്മാരുടെയും ദുര്യോഗം അദ്ദേഹത്തിനും ഉണ്ടായി .ആ ധന്യ സ്മൃതിയുടെ നേര്‍ക്ക്‌ ഇന്നും ചിലര്‍ വെടിയുണ്ടകള്‍ പായിക്കുന്നു .ഈ അടുത്തകാലത്തും ആമഹ മനുഷ്യന്റെ നാമം അപവാദങ്ങളില്‍ വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നു .ചില രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാനുള്ള സൂത്ര വാക്യ മാകി മാറ്റുന്നു ആ പരിശുദ്ധ നാമത്തെ .മറ്റു ചിലര്‍ വില്‍പ്പന ചരക്കാക്കി മാറ്റുന്നു .

ഗാന്ധിജിയെ തള്ളി പറയാത്ത ,
അദ്ദേഹത്തിന്റ്റെ പതിഞ്ഞ അഹിംസയുടെ മെതിയടി ശബ്ദത്തിനു കാതു കൊടുക്കുന്ന ,ഒരു പുത്തെന്‍ ഇന്ത്യയെ നമുക്ക് സ്വപ്നം കാണാനാവുമോ ?.

അതോ ,
വീണ്ടുമൊരു ഗാന്ധി ഈ മണ്ണില്‍ പിറക്കുമോ ?


Tuesday, 29 January 2013



  പ്രണയാര്‍ദ്ര ഹൃദയം 



                                 കനെഷ്യസ് അത്തിപ്പോഴിയില്‍

അന്ന് രാവിലെ ഒരു ദുരന്ത വാര്‍ത്ത കേട്ടാണ് ചെന്നൈ നഗരം ഉണര്‍ന്നു എണീറ്റത് .നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന ഹൃദ്രോഗ ഡോക്ടര്‍ ജെയിംസ്‌ മട്ടത്തിലിനെ അത്യാസന്ന നിലയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിചിരിക്കുന്നു !ഡോക്ടര്‍ ജെയിംസ്‌ മട്ടത്തില്‍,പാവങ്ങളുടെ കണ്ണിലുണ്ണി അനേകം ഹൃദ്രോഗ ബാധിതര്‍ക്ക് സൌജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുത്ത പുണ്യാത്മാവ്!.ഐ സി യു വില്‍ നിരവധി ഉപകരണങ്ങള്‍ ക്ക് നടുവില്‍ ഒന്നും  അറിയാതെ ഡോക്ടര്‍ ജെയിംസ്‌ കിടക്കുമ്പോള്‍ നൂറു കണക്കിനാളുകള്‍ വിവരം അറിഞ്ഞു  ഹോസ്പിറ്റലില്‍ എത്തികോണ്ടിരുന്നു.ഇതിനിടയില്‍ ഡോക്ടരിന്റെ ജീവന്‍ രെക്ഷിക്കാന്‍ ഹോസ്പിറ്റലിലെ ഡയറക്റ്റ് ബോര്‍ഡ്‌ എമര്‍ജന്‍സി മീടിങ്ങ്സ് വിളിക്കുന്ന തിരക്കിലായിരുന്നു .ബോര്‍ഡ് മീട്ടിങ്ങ്സില്‍ അദ്ദേഹത്തിന്റെ ഇപ്പോളത്തെ അവസ്ഥ കൃത്യമായി തന്നെ അവലോകനം ചെയ്യപ്പെട്ടു .
ഡോക്ടര്‍ജയിംസിന്  അടിയന്തിരമായി  ഹൃദയ മാറ്റ ശാസ്ത്ര ക്രിയ നടത്തണം .അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാകും !
ഇടയ്ക്കു ബോധം വീണ ഡോക്ടര്‍ ജെയിംസ്‌ ഡൂട്ടിയില്‍ ഉണ്ടായിരുന്ന സിസ്റ്റെര്‍ മേഴ്സിയോടു തനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് ഒരു പേ  പ്പറില്‍ എഴുതി വൈക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ച്  സിസ്റ്റെര്‍ എഴുതി തുടങ്ങുകയായിരുന്നു .അധികം സംസാരിക്കാന്‍ പാടില്ല എന്ന് സിസ്റ്റര്‍ പറഞ്ഞിട്ടും ഡോക്ടര്‍ നിര്‍ബന്ധിച്ചു എഴുതിപ്പിക്കുകയായിരുന്നു .
കാലങ്ങളായി തന്റ്റെ വൃണിത ഹൃദയത്തില്‍ ആരും അറിയാതെ കാത്തു സൂക്ഷിച്ചിരുന്ന രഹസ്യങ്ങളുടെ ചെപ്പ്,തന്‍റെ ഹൃദയമിടിപ്പിന്റെ അവസാന താളം  നില്‍ക്കുന്നതിനു മുന്പായി അദ്ദേഹം ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടാന്‍ ശ്രമിക്കുക ആയിരുന്നു .

1985  ആലപ്പുഴ പട്ടണം 

വിവാഹത്തിന് മുന്‍പ് ജയിംസിന് ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടമായിരുന്നു .അന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജെയിംസ്‌ മെഡിസിനു പഠിക്കുന്ന കാലം .എന്നും ബസ്സില്‍ സ്ഥിരമായി കാണാറുള്ള ഒരു മുഖം .മുഖത്ത് നിറയെ പുഞ്ചിരിയുള്ള ,മനോഹരമായി മുടി ചീകിയൊതുക്കി മുല്ലപ്പൂ ചൂടി സൌരഭ്യം വാരി വിതരിവരുന്ന ഒരു കിലുക്കാം പെട്ടി !അതായിരുന്നു അവള്‍   ..അഞ്ജന !
എസ് ഡി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു അവള്‍ .ഏതോ മുജന്മ ബന്ധം പോലെ പെട്ടന്ന്  തന്നെ ജെയിംസ്‌ന്റ്റെ എല്ലമെല്ലാമായി മാറുകയായിരുന്നു അഞ്ജന  .ഒരിക്കലും അകലാനാവാത്ത വിധം അവരുടെ പ്രണയം എന്നും മിഴിവാര്‍ന്നു നിന്നു.മനസ്സും ശരീരവും അവര്‍ പങ്കു വച്ചു.ഒരിക്കലും പിരിയാനാവാത്ത ഇണപ്രാവുകളെ പോലെ അവര്‍ പറന്നു നടന്നു .പക്ഷെ വിധി മറ്റൊന്നായിരുന്നു .അവരുടെ മോഹങ്ങളുടെ ചിറകരിഞ്ഞു വീഴ്ത്തിയ വിധി ..

എം ബി ബി എസ് പരീക്ഷ പൂര്‍ത്തിയാക്കിയജെയിംസ്‌നു  മാതാ പിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉപരി പഠനത്തിനായി വിദേശത്തേക്ക് പോകേണ്ടി വന്നു .ജെയിംസ്‌ മായുള്ള ബന്ധമറിഞ്ഞ അഞ്ജനയുടെ മാതാപിതാക്കള്‍ അവളെ വീട്ടു തടങ്കലിലാക്കി .വിദേശത്തേക്ക് പോകുന്നതിനു മുന്‍പ് അന്ജനയെ ഒരു നോക്ക് കാണാന്‍ കൂടി   ജെയിംസ്‌നു കഴിഞ്ഞില്ല .കാലങ്ങള്‍ കടന്നു പോയി .ഇതിനിടയില്‍ ജെയിംസ്‌ നിരവധി തവണ കത്തുകള്‍ അയച്ചെങ്കിലും ഒരു തവണ പോലും അഞ്ജനയുടെ മറുപടി ലഭിച്ചിരുനില്ല.ഉപരിപഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ ജെയിംസ്‌ നു വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കേണ്ടി വന്നു .തന്‍റെ രീതികള്‍ക്കും സ്വപ്നങ്ങള്‍ക്കുമൊക്കെ ഒട്ടും യോജിക്കാത്ത ഒരാള്‍ ,അതായിരുന്നു ജെയിംസ്‌നു ഭാര്യയായി കിട്ടിയ ഡോക്ടര്‍ ലിഡിയാ.വിവാഹം കഴിച്ചു എന്നതിലപ്പുറം ജെയിംസ്‌ ലിഡിയാ ദമ്പതികളുടെ ദാമ്പത്യ ജീവിതം തീര്‍ത്തും പരാജയമായിരുന്നു .ആര്‍ക്കോ വേണ്ടി ഒരുമിച്ചു ജീവിക്കാന്‍ വിധിക്കപെട്ടവരെ പോലെ അവരുടെ ജീവിതം മുന്നോട്ടു പോയി .അവരുടെ ഇടയില്‍ പ്രണയം ഉണ്ടായിരുനില്ല .പകരം അവര്‍ അവരുടെ പ്രോഫെഷനെ പ്രണയിച്ചു !.ഒടുവില്‍ പൊരുത്തകേടുകളുടെ അവസാനം സംഭാവിക്കാറൂള്ളത് തന്നെ ഇവിടേയും സംഭവിച്ചു "ടിവോര്സ് ".ഇന്നു ഡോക്ടര്‍ ലിഡിയ എവിടെയാണെന്ന് കൂടി ജെയിംസ്‌നു അറിയില്ല .വേറെ കല്യാണം കഴിച്ചു ലണ്ടനില്‍ ജോലി ചെയ്യുന്നു എന്ന്  ഒരു പഴയ സുഹൃത്തില്‍ നിന്നും ഒരിക്കല്‍ കേട്ടിരുന്നു .ഇല്ലെങ്കിലും ആ പഴയ കഥകളൊന്നും ഓര്‍ക്കാന്‍ അയാള്‍ക്ക് ഇഷ്ട്ടമായിരുനില്ല .എന്നാല്‍ തന്‍റെ ഹൃദയത്തില്‍ ആദ്യ പ്രണയം കോരിയിട്ട, മുല്ല പൂവിന്‍റെ മണമുള്ള ,അന്ജനയെ ഇക്കാലമത്രയും അയാള്‍ അറിഞ്ഞോ അറിയാതെയോ അനേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു .നീണ്ട  30 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു .ഇന്നു ജെയിംസ്‌  ലോകത്തെ തന്നെ ഏറ്റവും മികച്ച  ഹൃദ്രോഗ ഡോക്ടര്‍ ആയി മാറിയിരിക്കുന്നു .മണികൂറ്കള്‍ക്ക് ലെക്ഷങ്ങളുടെ വിലയുള്ള ഡോക്ടര്‍ !.
ഇതിനകം എത്രയോ ലോകങ്ങള്‍ സഞ്ചരിച്ചു ,അവിടെയൊക്കെ അദേഹത്തിന്റെ കണ്ണുകള്‍ എന്തിനെയോ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു .
സിസ്റ്റെര്‍ മേഴ്സി ഇടയ്ക്കു തടസപ്പെടുത്തിയിട്ടും വളരെ ബുദ്ധി മുട്ടി അയാള്‍ അത്രയും പറഞ്ഞു നിര്‍ത്തി .ഒപ്പം ഒരു കാര്യം കൂടി ആവശ്യപ്പെട്ടു .ഇത്രയും നാളും തന്‍റെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന അന്ജനയോടുള്ള പവിത്രമായ  സ്നേഹം അത് എങ്ങിനെയും അവരെ കണ്ടെത്തി അറിയിക്കണം . അതിനായി ,തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നപ്പോള്‍ ധരിച്ചിരുന്ന ട്രൌസരിന്റ്റെ പോക്കെറ്റില്‍  നിന്നും അഞ്ജനയുടെ ഫോട്ടോ എടുത്തു എല്ലാ മീഡിയ കളിലും കൊടുത്തു കണ്ടെത്തണമെന്നും ഡോക്ടര്‍ ജെയിംസ്‌ സിസ്റ്റെര്‍  മേഴ്സിയോട് ആവശ്യപെട്ടു .ഇത് തന്റ്റെ അവസാന അഭിലാഷമാനെന്നും വളരെ ദയനീയമായ സ്വരത്തില്‍ അപേഷിച്ചുകൊണ്ട് അയാള്‍ വീണ്ടും അബോധാവസ്ഥയിലേക്ക് വഴുതി വീണു .

  ഡോക്ടറിന്റെ പേര്‍സില്‍ നിന്നും കിട്ടിയ അഞ്ജനയുടെ ഫോട്ടോയും എഴുതിയെടുത്ത കുറിപ്പും സിസ്റ്റെര്‍   മേഴ്സി ഒരു കവറി ലാകി വച്ചു.ഇതിനിടയില്‍ ഡോക്ട്ടര്‍മാരുടെ ഒരു ഗ്രൂപ്പ് ഐ സി  യു വിലേക്ക് കടന്നു വന്നു .അവരുടെ ദിസ്സ്കഷന്‍ ശ്രദ്ധിച്ച മേഴ്സിക്ക്, ഹോസ്പിറ്റലില്‍ അത്യാസന്ന നിലയില്‍  കിടക്കുന്ന ഒരു രോഗി ഡോക്ടറിനു ഹൃദയം നല്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞു .പക്ഷെ അവര്‍ ഉടനെ മരിക്കണം !ഡോക്ടറിനാനെങ്കില്‍ ഉടനെ  ഹൃദയം മാറ്റി വൈക്കുകയും വേണം .ഇല്ലെങ്കില്‍ ഡോക്ടറിന്റെ ജീവന് ആപത്താണ് ! ഇപ്പോല്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ആ രോഗി എത്രയും  പെട്ടെന്ന് മരിക്കനെമേ എന്ന്‌ മാത്രമാണ് എന്തൊരു വിരോധാഭാസം !നമ്മുക്ക് പ്രിയപ്പെട്ടവര്‍ ജീവിച്ചിരിക്കാന്‍ വേണ്ടി മറ്റാരുടെയോ പ്രിയപ്പെട്ടവര്‍ മരിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന കാലം !സ്വാര്‍ത്ഥതയുടെ കാലം !
ഒടുവില്‍ ഡോക്ട്ടര്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന തന്നെ ഫലിച്ചു !ഒപ്പെരെഷന്‍ തിയറ്ററിനു മുന്‍പില്‍ കാത്തിരുന്നവരെ തേടി ഒടുവില്‍ ആ ശുഭ വാര്‍ത്ത എത്തി .ഇനിയും അനേകായിരങ്ങളുടെ ഹൃദയമിടിപ്പിന്റെ താളം നിലനിര്‍ത്താന്‍ ഡോക്ടര്‍ ജെയിംസ്‌ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു .പുറത്തു ജനങ്ങള്‍ പടക്കം പൊട്ടിച്ചു തങ്ങളുടെ ,പാവങ്ങളുടെ രെക്ഷകനായ ഡോക്ടറിന്റെ തിരിച്ചു വരവ് ആഘോഷിക്കുന്നു .
തിയറ്ററിനു മുന്‍പില്‍ ആകാംഷയോടെ കാത്തിരുന്ന സിസ്റ്റെര്‍  മേഴ്സി കര്‍ത്താവിനു നന്ദി പറഞ്ഞു കൊണ്ട് നെറ്റിയില്‍ കുരിശു വരച്ചു .ഈ സമയം ട്രോളിയില്‍  മോര്‍ചറിയിലേക്ക് കൊണ്ട് പോകുന്ന ഒരു ബോഡി സിസ്റ്റെരിന്റെ മുന്നിലൂടെ കടന്നു പോയി . സിസ്റെരിന്റെ അടുത്ത് നിന്ന  ഒരു സ്ത്രീ പതുക്കെ പറയുന്നത് കേട്ടു " ആ  മരിച്ച ആളുടെ ഹൃദയമാ നമ്മുടെ ഡോക്ടറെ രെക്ഷിച്ചത്.പാവം  ബന്ധുക്കാരെന്നു പറയാനും ആരുമില്ലത്രെ!കഷ്ട്ടം !."
ആ വിശുദ്ധ ഹൃദയത്തിന്റ്റെ  ഉടമയെ കാണാന്‍ സിസ്റ്റെര്‍ ട്രോളിയുടെ അടുത്തേക്ക് ചെന്നു.അറ്റെന്ടെര്‍ ബോഡി പുതപ്പിച്ചിരുന്ന വെള്ള തുണി മെല്ലെ മാറ്റി .അന്പതിനോടടുത്തു പ്രായം വരുന്ന ഒരു സ്ത്രീ ആയിരുന്നു അത് .സിസ്റ്റെരിനു അവരെ എവിടെയോ കണ്ടത് പോലെ തോന്നി .അവരുടെ ഇടതു കൈകളോട് ചേര്‍ത്ത് ഒരു ന്യൂസ്‌ പേപ്പേര്‍ ഉണ്ടായിരുന്നു .ഡോക്ടര്‍ ജെയിംസ്‌  അത്യാസന്ന നിലയില്‍ എന്ന വാര്‍ത്ത യായിരുന്നു അതിന്റെ മുന്‍ പേജില്‍ ,ഒപ്പം വലതു കൈയില്‍ ഒരു ഫോട്ടോയും ഉണ്ടായിരുന്നു ."മരിച്ച സ്ത്രീ യുടെ അവസാന ആഗ്രഹമായിരുന്നു ഈ ഫോട്ടോയും പത്രവും അവരുടെ കൈകളില്‍ ചേര്‍ത്ത് വയ്ക്കനമെന്നത് "അറ്റെന്ടെര്‍ ഇത് പറഞ്ഞു തീര്‍ന്നതും സിസ്റ്റെര്‍ മേര്ഴ്സി ആ സ്ത്രീയുടെ കൈകളില്‍ ഇരുന്ന ഫോട്ടോ ആകാംഷയോടെ എടുത്തു നോക്കി .അത് ഡോക്ടര്‍ ജെയിംസ്‌ന്റ്റെ തായിരുന്നു .ആ ഫോട്ടോയുടെ പുറ കിലെഴുതിരിക്കുന്ന വാക്കുകള്‍ വായിച്ചപ്പോള്‍ സിസ്റ്റെര്‍ മേര്സ്സിക്ക് തനിക്കു ചുറ്റുമുള്ളതെല്ലാം കറൂ ങ്ങുന്നതുപോലെ തോന്നി .
അതില്‍ ഇങ്ങനെ എഴുതിയിരുന്നു .

"ജെയിംസ്‌ ,എന്‍റെ ഹൃദയത്തിനുള്ളില്‍  ഇന്നോളം ഞാന്‍ നിനക്ക് പകര്‍ന്നു തരുവാന്‍ സൂക്ഷിച്ചു വച്ചിരുന്ന "പ്രണയം" ഇന്നു ഞാന്‍ നിനക്ക്  പകുത്തു തരുന്നു !

Sunday, 27 January 2013

യു ടുബില്‍ എക്കാലത്തെയും നല്ലൊരു സൂപ്പര്‍ ഹിറ്റായ എന്റെ തൂലികയില്‍ പിറന്നൊരു ഗാനം


http://www.youtube.com/watch?v=FXma56oKk9I





                            കഥ 

"വിശുദ്ധ പൗലോസ്‌ അപ്പോസ്തലന്‍ കുറെ ഇന്ത്യക്കാര്‍ക്കെഴുതിയ ലേഖനം "

           
                    
Arthunkal

അന്നൊരു ഞായരാഴ്ച   ആയിരുന്നു.നേരം വെളുക്കുന്നത്തെ ഉള്ളൂ .കത്രീനാ ചേടത്തി ചൂട് കട്ടന്‍ കാപ്പി മോന്തി കുടിച്ചിട്ട് ,ഒരു ഗ്ലാസ്സ് കാപ്പി ചൂടോടെതറയില്‍ ഉണക്ക പായയില്‍ പുതച്ചു മൂടി കിടക്കുന്ന കെട്ടിയോന്റെ തലക്കി പാകത്തു  കൊണ്ട് പോയി വച്ചു. ഇന്നലെ രാത്രി വളരെ വൈകിയാണ് മൂപ്പിലാന്‍ വന്നത്.നല്ല പരുവത്തിലാ   വന്നു കേറിയത്‌. .വന്ന പാടെ പാ വിരിച്ചു ഒറ്റ കിടപ്പായിരുന്നു.കട്ടിലെ കിടക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.പായാനത്രേ സുഖം .ഉടുത്തിരിക്കുന്ന വെള്ള മുണ്ടും പുതച്ചു കൊച്ചു കുട്ടികളെ പോലെ.തല മൂടി കിടന്നുറങ്ങുന്ന കാഴ്ച കാണാന്‍ നല്ല രെസമാ . ഓരോന്നും ഓര്‍ത്തുകൊണ്ട്‌ ധിറുതിയില്‍ കവണിയും പുതച്ചു  കത്രീന ചേടത്തി പുറത്തേക്കു ഇറങ്ങി .രണ്ടാം മണി അടിച്ചു .ഇനി വേഗത്തില്‍ നടന്നാലേ കുര്‍ബാന തുടങ്ങുന്നതിനു മുന്‍പ് അങ്ങെത്തതുളൂ.താനിറങ്ങുന്ന ഉടനെ തന്നെ പുതുച്ചു മൂടി കിടന്ന മഹാന്‍ എഴുന്നെല്‍ക്കുമെന്നും ഉടനെ തന്നെ ചായ തപ്പുമെന്നും കത്രീന ചേടത്തിക്ക് അറിയാം .അഥവാ ചായ കണ്ടില്ലെങ്കില്‍ തിരിച്ചു വരുമ്പോള്‍ നല്ല പുകിലായിരിക്കും .പണ്ടൊക്കെ പിള്ളച്ചായനും    ചേടത്തിയും  ഒരുമിച്ചാണ് പള്ളിയില്‍ പോയികൊണ്ടിരുന്നത്.നാട്ടുകാരുടെ വസ്ത്യന്‍ പിള്ള ചേട്ടന്‍ ലോപിച്ചാണ് കത്രീന ചേടത്തിയുടെ സ്വന്തം പിള്ളച്ചായന്‍ ആയി മാറിയത്.ചിലര്‍ "മന്തന്‍ "പിള്ളയെന്നും വിളിക്കാറുണ്ട്     .പക്ഷെ പിള്ള ചേട്ടന്റെ മന്തന്‍ കാലു കൊണ്ടുള്ള തൊഴി കണ്ടിട്ടുള്ളവരും കൊണ്ടിട്ടുള്ളവരും  പിള്ളേച്ചന്‍ കേട്ട് ധൈര്യമായി അങ്ങനെ വിളിക്കാറില്ല . പണ്ടൊക്കെ വെളുപ്പിനെ പള്ളിയില്‍ പോകുമ്പോള്‍ കത്രീനക്ക് തുണയായി   പിള്ളേച്ചനും എന്നും കൂടെ കാണും .ഇപ്പോള്‍ വയസ്സായില്ലേ .പഴയതുപോലെ പൂവാല ശല്യവുമില്ല.എന്നിരുന്നാലും ഇപ്പോഴും കത്രീന ചേടത്തിയുടെ അന്ന നട കാണാന്‍ ഒരു പ്രത്യക ഭംഗി തന്നെയാ .ഒരു ആന ചന്തം !അതുകൊണ്ട് തന്നെ ചില തയ് കിളവന്മാര്‍ ഇപ്പോഴും പള്ളി കവലയില്‍ രാവിലെ ചായ കുടിക്കാന്‍ എന്ന വ്യാജേന   കള്ള നോട്ടവുമായി നില്‍ക്കാറുണ്ട്.കത്രീന ചേടത്തിക്ക് അതിലൊട്ടു പരാതിയുമില്ല .പള്ളിയിലേക്ക് കഷ്ട്ടി ഒരു 
ഫെര്‍ലോങ്ങ്‌ നടക്കാനേ ഉള്ളൂ .വടക്കേ തോട്ടിലെ ശാരദയുടെ വീട് കഴിഞ്ഞുള്ള വളവു തിരിഞ്ഞാല്‍ കല്ല്‌ പാലമായി  .പാലം കേറി ഇറങ്ങിയാല്‍ വീണ്ടും ഒരു ചെറിയ വളവു ,വളവു തിരിഞ്ഞാല്‍  പിന്നെ പള്ളി  മുറ്റമായി .കത്രീന ചേടത്തി കൈയ്യില്‍ ഇരുന്ന കൊന്ത മുറുകെ പിടിച്ചു കൊണ്ട് വേഗം കല്ല്‌ പാലം നടന്നു കയറി പെട്ടെന്ന് കരിന്ബടം പുതച്ചു മുന്‍പില്‍ നില്‍ക്കുന്ന രൂപത്തെ കണ്ടു കത്രീന ചേടത്തി വിറച്ചു പോയി .അത് മനസ്സിലാക്കി എന്നോണം ആ രൂപം പതുങ്ങിയ ശബ്ധത്തില്‍ പറഞ്ഞു "പേടിക്കണ്ട കത്രീനേ ഇത് ഞാനാ വര്‍ക്കി ".ഹോ ,കത്രീന ചേടത്തിയുടെ നല്ല ശ്വാസം നേരെ വീണു . വര്‍ക്കി .   അതെ സാക്ഷാല്‍ കോഴി വര്‍ക്കി .കൊഴികച്ചവടമായിരുന്നു തൊഴില്‍ .സ്വഭാവത്തിലും കൊഴികച്ചവടതിന്റ്റെ സ്വാധീനം    
പ്രകടമായിരുന്നു .ഒരു കാലത്ത് കോഴി വര്‍ക്കി എന്ന് കേട്ടാല്‍ ആ നാട്ടിലെ പിടകളൊക്കെ പേടി ച്ചോടുമായിരുന്നു. പക്ഷെ ഇന്ന്   കൊക്കും പൂടയുമൊക്കെ കൊഴിഞ്ഞു പാവം എല്ലും തോലുമായ ഒരു രൂപം .വസന്ത പിടിച്ച കോഴിയെ പോലെ വര്‍ക്കി ചേട്ടന്‍ ഒരു പ്രത്യക രീതില്‍  പതുക്കെ പതുക്കെ നടന്നു കല്ലുപാലം ഇറങ്ങി പോയി.പാത്ത താറാവ് നടക്കുന്നത് പോലെ യായിരുന്നു വര്‍ക്കിയുടെ നടത്തം .വര്‍ക്കി ചേട്ടന്റ്റെ ഈ എട്ടേ ,പത്തെ  എന്നുള്ള നടത്തത്തിനു പിന്നില്‍ ഈ കല്ല്‌ പാലത്തിനു പറയാന്‍ ഒരു കഥയുണ്ട് .അതിലെ നായികയോ നമ്മുടെ സ്വന്തം കത്രീന ചേടത്തിയും .
അതൊരു പഴയ കഥ .കത്രീന ചേടത്തിയുടെ ആയ കാലത്ത് അവര്‍ അതി സുന്ദരിയായിരുന്നു .സുന്ദരി എന്ന് പറഞ്ഞാല്‍ വെറും സുന്ദരി അല്ല ഒരു ഒന്നൊന്നര സുന്ദരി.കത്രീനയുടെ പള്ളി പോക്ക് കാണാന്‍ പള്ളിക്കകത്തെകാല്‍ ജനം കവലയില്‍ ഉണ്ടാകുമായിരുന്നു .തന്റ്റെ ആരാധകരെ നിരാശ പെടുത്താതെ ,കൂടെയുള്ള അമ്മ കാണാതെ എല്ലാവര്‍ക്കുമായി ഒരു പുഞ്ചിരി സമ്മാനിക്കാന്‍ കത്രീനയും  മടിക്കാരില്ലായിരുന്നു  . ആ പുഞ്ചിരി ആദ്യം ഏറ്റു വാങ്ങാന്‍ നമ്മുടെ കോഴി വര്‍ക്കി എന്നും   മുന്‍പില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷെ എല്ലാ കാമുകന്മാരെയും നിരാശരാക്കി കൊണ്ട്  ഒരു ഞായരാഴ്ച കത്രീന ,വസ്ത്യന്‍ പിള്ള എന്ന മന്തന്‍ പിള്ളയുടെ  സ്വന്തമായി മാറി.അന്ന് കോഴി വര്‍ക്കി കട തുറന്നില്ല ,ആ നാട്ടിലെ ആരും അന്ന് കോഴി കരിയോട്ടു കൂട്ടിയതുമില്ല .    അന്ന് മുഴുവന്‍ വര്‍ക്കി  ഷാപ്പിലെ ഇളയതും മൂത്തതുമൊക്കെ   അടിച്ചു  നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ പിരിഞ്ഞു നടന്നു .ഇടക്കെപ്പോഴോ തന്നിലെ നിരാശ കാമുകനിലെ സന്ഗീതന്ജന്‍ ഉണര്‍ന്നപ്പോള്‍ കാളവര്‍ക്കി  ഉച്ചത്തില്‍ പാടി " കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി  പോയി  അയ്യോ ,മന്തന്‍ പിള്ളേച്ചന്‍ കൊത്തി പോയി ...........അന്ന് രാത്രി കൊഴിവര്‍ക്കിയുടെ കൊഴികൂട്ടിലെ ഒറ്റ കോഴി പോലും ഉറങ്ങിയില്ല .തങ്ങളുടെ യജമാനന്റെ ദുഖത്തില്‍ ഐക്യ ധാര്‍ട്യം പ്രഘ്യപിക്കാനെന്നോണം ചില പൂവന്മാര്‍ പതിവില്ലാതെ നീട്ടി കൂവി .അതുകണ്ട് ചില പിടകള്‍ കണ്ണ് നീര്‍ പൊഴിച്ചു . പിണീട് ഈ വിരഹ ഗാനം കത്രീനയുടെ ചെവികളില്‍  പലതവണ  വന്നു പതിച്ചിരുന്നു ..
കോഴി വര്‍ക്കിയുടെ ഈ "നല്ല " നടപ്പിനുണ്ടായ കഥയിലേക്ക്‌ മടങ്ങി വരാം, നമ്മുടെ കല്ലുപാലത്തിനു പറയാനുള്ള കഥയിലേക്ക്‌ .
അന്നുമൊരു ഞായരാഴ്ച  ആയിരുന്നു .പതിവുപോലെ കത്രീന പള്ളിയിലേക്ക് ഇറങ്ങിയതായിരുന്നു പുതുമണവാട്ടിയുടെ എല്ലാ ഗാംഭീര്യത്തോടും  ,അലങ്കാരങ്ങളോടും കൂടി യായിരുന്നു  പുറപ്പാട്‌  ..എഴുന്നേല്‍ക്കാന്‍ താമസിച്ചു പോയ കത്രീനയുടെ സ്വന്തം പിള്ളച്ചായന്‍ "നീ നടന്നോ ഞാന്‍ പുറകെ എത്തിക്കോളാം"   എന്നും പറഞ്ഞു വേഗത്തില്‍ റെടി ആവുക ആയിരുന്നു.പിള്ളച്ചായന്‍ പുറകെ എത്തി കൊള്ളുമെന്ന ധൈര്യത്തില്‍ കത്രീന നേരെ പള്ളിയിലേക്ക് വച്ച് പിടിച്ചു.  വളവു തിരിഞ്ഞു  കല്ല്‌ പാലത്തില്‍ കയറിയതും  കത്രീനയുടെ നെഞ്ചു ഒന്ന്   കാളി . തൊട്ടു മുന്‍പില്‍ സാക്ഷാല്‍ കോഴി വര്‍ക്കി .ഏതു  പെണ്ണും ഇരുട്ടത്ത്‌ കണ്ടാല്‍ ഞെട്ടുന്ന രൂപം . കോഴിയുടെ ചുണ്ടിലെ എരിയുന്ന കാജാ ബീഡിയുടെ മണം കത്രീനയുടെ 
മൂക്കിലേക്ക് അടിച്ചുകയറി. പേടിച്ചരണ്ടു മുന്നില്‍ നില്‍ക്കുന്ന നിറ കുടത്തെ കണ്ടപ്പോള്‍ വര്‍ക്കിയിലെ പൂവന്‍ കോഴി ഉണര്‍ന്നു .പിന്നെ എല്ലാം പെട്ടെന്നായിരുന്നു .പൂവന്‍ പിടയുടെ മേലില്‍ ചാടി വീഴുന്നതുപോലെ വര്‍ക്കി കത്രീനയുടെ മേല്‍ ചാടി വീണു .കത്രീന ഉച്ചത്തില്‍ അലറി വിളിച്ചു .പെട്ടെന്ന് ഇരുളില്‍ നിന്നും ഏറ്റ ശക്തമായ തൊഴിയെറ്റ  കോഴി വര്‍ക്കി നിലത്തേക്ക് മുഖമടിച്ചു   വീണു .നിലത്തു കിടന്നു തന്നെ തന്റെ നേരെ അടുത്ത് വരുന്ന മന്തന്‍ കാലു കണ്ടപ്പോള്‍ തന്നെ നിവര്‍ന്നു നിന്നിരുന്ന കോഴിവര്‍ക്കിയുടെ അങ്ക വാല്  നേരെ താഴ്ന്നു പോയി .പിന്നെ കത്രീനയുടെ പുതുമണവാളന്‍ പിള്ളചായന്റ്റെ ഒരു പ്രകടനം ആയിരുന്നു.നിമിഷ നേരം കൊണ്ട് വര്‍ക്കിയെ പിള്ളച്ചായന്‍   ചവിട്ടി കൂട്ടി . ചവിട്ടു കൊണ്ട് കണ്ണ് തള്ളി ,മലര്‍ന്നു കിടന്ന വര്‍ക്കിയുടെ നേരെ തന്റെ മന്തന്‍ കാലുര്‍ത്തി പിള്ളച്ചായന്‍ ഒരു ഡയലോഗ് കൂടി വിട്ടു ."ഇനി ഒരിക്കലും നീ ഇതും പൊക്കി പിടിച്ചു ഒരു പെണ്ണിന്റെ അടുത്തും പോകത്തില്ല" പറഞ്ഞു തീര്‍ന്നതും പിള്ളചായന്റെ മന്തന്‍ കാലു കോഴി വര്‍ക്കിയുടെ  പ്രത്യുല്‍ പ്പാദന മണ്ഡലത്തില്‍ ആഞ്ഞു പതിച്ചതും ഒപ്പമായിരുന്നു  .ഒറ്റ ചവിട്ടിനു കോഴി വര്‍ക്കിയുടെ " തക്കാളി "തവിട് 
പൊടിയായി .

പിന്നെ ഒരിക്കലും ഒരു പിടെയെ കാണുമ്പോളും കോഴി വര്‍ക്കിയുടെ അങ്ക വാല് പൊങ്ങിയില്ല .പിള്ളേച്ചന്റെ മന്തന്‍ കാലു പ്രയോഗത്തിന് ശേഷം  പ്രത്യുല്പാദന രേന്ഗത്ത്‌ കോഴി വര്‍ക്കിക്ക് നാടിനു വേണ്ടി ,വീടിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം ഇന്നും അവശേഷിക്കുന്നു.എന്നിരുന്നാലും വര്‍ക്കിയും പിള്ളച്ചായനും പില്‍ക്കാലത്ത് അന്നാട്ടിലെ ഏറ്റവും  വലിയ സുഹൃത്തുക്കളായി മാറി എന്നത്  മറ്റൊരു ചരിത്രം .അങ്ങനെ എന്തെല്ലാം കഥകള്‍ .
പള്ളിയിലെത്തി ഒന്നാം വായന കഴിഞ്ഞിട്ടും ,രണ്ടാം വായന കഴിഞ്ഞിട്ടും കത്രീന ചേടത്തിയുടെ ചിന്തകള്‍ ഇങ്ങനെ കാട് കയറി കൊണ്ടിരുന്നു.പതിവില്ലാതെ എന്തൊക്കെയോ അസ്വസ്ഥതകള്‍ .
മാര്‍ക്ക്  അച്ഛന്റ്റെ കുര്ബാനയാണ് തുടങ്ങുന്നതിനും വേഗത്തില്‍ തീരും .പറയുന്നതോട്ടു തിരിയത്തുമില്ല. പ്രായമായി,പറഞ്ഞിട്ട് കാര്യമില്ല എന്നിരുന്നാലും കുര്‍ബാന മദ്ധ്യേ ആരെങ്കിലും ഇരുന്നു ഉറങ്ങുകയാനെങ്കില്‍ അല്ത്താരയില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചു പറയും "പിശാചിന്റെ സന്തതികളെ ഇവിടെ   ഇരുന്നു ഉറങ്ങരുതു ."
അത് കേള്‍ക്കാത്തവരായി ആരും തന്നെ ആ ഇടവകയില്‍ ഇല്ല എന്നതാണ് സത്യം .മാര്‍ക്ക് അച്ഛന്‍ സുവിശേഷം വായിക്കാന്‍ എഴുനേറ്റു .


വേദ പുസ്തകം കൈയിലെടുത്തു ഇപ്രകാരം വായിച്ചു തുടങ്ങി "വിശുദ്ധ പൗലോസ്‌ അപ്പോസ്തലന്‍ കുറെ ഇന്ത്യക്കാര്‍ക്ക് എഴുതിയ ലേഖനം പത്താം അധ്യായം ഒന്ന് മുതല്‍ പത്തുവരെ യുള്ള വാക്യങ്ങള്‍ " ഇത് കേട്ടതും പലവിചാരത്തില്‍ ഇരുന്നിരുന്ന കത്രീന ചേടത്തി അത്ഭുതത്തോടെ ഓര്‍ത്തു എന്റ്റെ കര്‍ത്താവെ ഇതിനിടക്ക്‌ പൗലോസ്‌ അപ്പോസ്തലന്‍ ഇന്ത്യക്കാര്‍ക്കും സുവിശേഷം എഴുതിയാര്ന്നോ ..ഇതൊരു പുതിയ അറിവാണല്ലോ .എന്തായാലും വീട്ടില്‍ ചെന്നാലുടനെ പിള്ളച്ചയനോട് പറയണം .സത്യത്തില്‍ നേരത്തെ പറഞ്ഞതുപോലെ  പറഞ്ഞാല്‍ തിരിയാത്ത മാര്‍ക്ക്‌ അച്ഛന്‍ " വിശുദ്ധ പൗലോസ്‌ അപ്പോസ്തലന്‍ കൊരീന്ത്യക്കാര്‍ക്ക് എഴുതിയ ലേഖനം "എന്ന് പറഞ്ഞതാണ് പല വിചാരത്തില്‍ ഇരുന്ന  കത്രീന ചേടത്തിയുടെ കുറെ ഇന്ത്യക്കാര്‍ ആയി മാറിയത് . എന്തായാലും കുര്‍ബാന കഴിഞ്ഞതും കത്രീന ചേടത്തി നേരെ സിമിതെരിയിലേക്ക് വച്ച് പിടിച്ചു .കുര്‍ബാന കഴിയും മുന്‍പേ പള്ളിയില്‍ ഉണ്ടായിരുന്ന പകുതി പ്പേരും ഇറച്ചികടയെ ലെക്ഷ്യം വച്ച് നീങ്ങിയിരുന്നു.  കര്‍ത്താവിനെ നാളേം വന്നാല്‍ കാണാം പക്ഷെ പോത്തിനെ വേണമെങ്കില്‍ ആദ്യം കടയിലെത്തണം അതാണ് ചിലരുടെ വാദം .എന്തായാലും സിമിത്തേരിയില്‍ നിറയെ ആള്‍ക്കാര്‍ ഉണ്ട് .എല്ലാവരും തന്നെ സ്ത്രീകളാണ് .അവരുടെയൊക്കെ തുണ ആയി ഉണ്ടായിരുന്നവരൊക്കെ നേരെത്തെ പോയിരിക്കുന്നു .മദ്യം എന്ന സാമൂഹീക വിപത്ത് ഒരു ഗ്രാമത്തെ ഭൂരിഭാഗം വരുന്ന സ്ത്രീകളെയും അകാലത്തില്‍ വിധവകലാക്കി   മാറ്റിയിരിക്കുന്നു  . അതിന്റ്റെ അടയാളമെന്നോണം മരക്കുരിശുകള്‍ നിര നിര യായി ഉയര്‍ന്നു നില്‍ക്കുന്നു.സിമിതെരിയിലെ പ്രാര്‍ത്ഥനയും കഴിഞു   വച്ച് പിടിച്ചു പോണ പോക്കില്‍ പാരിഷ് ഹോളിന്റെ മുന്‍പില്‍   വിധവ പെന്ഷേന്‍ വാങ്ങാനുള്ള നീണ്ട ക്യൂ .ക്യൂവില്‍ ആ നാട്ടിലെ ഒട്ടു മിക്കവാറും മധ്യ വയസ്ക്കകള്‍ ഉണ്ടായിരുന്നു  വികാരിയച്ചന്‍ പ്രേത്യക  താല്‍പര്യമെടുത്തു ഇടവകയില്‍ കൊണ്ട് വന്നതാണ് വിധവാ പെന്ഷേന്‍  . ഇതിനിടയില്‍ ക്യൂവില്‍ നിന്നിരുന്ന വടക്കേ വീട്ടിലെ മേരി കുട്ടിഅമ്മ  കത്രീന ചേടത്തിയെ നോക്കി തമാശക്ക് ചോദിച്ചു  "എടിയെ നിനക്കും മേടിക്കണ്ടേ ഒരു വിധവാ പെന്ഷേനോക്കെ".. കത്രീന ചേടത്തിയുടെ മറുപടി ഉടനെ എത്തി ,"എടി മേരി ,നിന്റെ അടിയന്തിരം കൂടി കൂടിയിട്ടെ ഈ കത്രീന വിധവാ പെന്ഷേ വാങ്ങൂ "ക്യൂവില്‍ നിന്നവരൊക്കെ അതുകേട്ടു ഉച്ചത്തില്‍ ചിരിച്ചു  .പുരാണിച്ചു നിന്നാല്‍ നേരം പോകും എന്നും പറഞ്ഞു .കത്രീന ചേടത്തി വേഗം വീട്ടിലേക്കു വച്ച് പിടിച്ചു .
 വീട്ടിലെത്തിയപ്പോള്‍ പതിവിനു വിപരീതമായി വാതില്‍ അടഞ്ഞു കിടക്കുന്ന കാഴ്ചയാണ്  കാണാന്‍ കഴിഞ്ഞത്,സാധാരണ ഈ സമയത്ത് പുറത്തു ഒരു കാജാ ബീഡിയും പുകച്ചു പത്രവും വായിച്ചിരിക്കേണ്ട ആളാണ് .ഇന്നെന്തു പറ്റിയോ ആവോ ?.ഇന്നലെത്തെ ക്ഷീണം കാരണം ഇനി എഴുനെറ്റില്ലയോ  ആവോ . ഊഹം ശരിയായിരുന്നു .പോയപ്പോള്‍ കണ്ടതുപോലെ തന്നെ ഉടുത്തിരുന്ന വെള്ളമുണ്ടും പുതച്ചു സുഖ നിദ്രയിലാണ് കക്ഷി .താന്‍ വന്നത് അറിഞ്ഞിട്ടെന്നോണം കാലൊന്നു അനക്കിയോ എന്നൊരു സംശയം . ശബ്ദമുണ്ടാക്കാതെ രാവിലെ പായുടെ അരികില്‍ വച്ചിരുന്ന ചായ  ഒന്ന് കൂടെ ചൂടാക്കിയിട്ടു കത്രീന ചേടത്തി പിള്ളച്ചായനെ കുലുക്കി വിളിച്ചു ..

കരിക്കുന്നം  മേരിമാതാ പള്ളിയിലെ മരണ മണി മുഴങ്ങി കൊണ്ടിരുന്നു ......
വടക്കെവീട്ടിലെ  മേരി കുട്ടി    അമ്മ തന്റ്റെ വാക്കുകള്‍ അറം പറ്റിയല്ലോ എന്നോര്‍ത്ത് നെഞ്ചത്തടിച്ചു കരഞ്ഞു ....... ഇടവകയിലെ വിധവാ പെന്ഷേന്‍ ലിസ്റ്റില്‍ വികാരിയച്ചന്‍ ഒരു പേര് കൂടി എഴുതി ചേര്‍ത്തു.


കല്ലുപാലത്തില്‍ കരിമ്പടം പുതച്ചിരുന്ന വര്‍ക്കി ചേട്ടന്റ്റെ ഉണങ്ങി കരിവാളിച്ച കവിള്‍ തടത്തില്‍ 
നിന്നും ഒഴുകിയിറങ്ങിയ ഒരു തുള്ളി കണ്ണുനീര്‍ 
കല്ലുപാലത്തില്‍   വീണുടഞ്ഞുവോ ............

എല്ലാം നേരത്തെ അറിഞ്ഞിരുന്നതുപോലെ വെള്ള പുതച്ചു കിടന്നിരുന്ന പിള്ളച്ചായന്റെ   ചെവിയില്‍  കത്രീന ചേടത്തി പതിയെ പറഞ്ഞു.ദേ ,നിങ്ങള്‍ അറിഞ്ഞോ ,നമ്മുടെ പൗലോസ്‌ അപ്പോസ്തലന്‍ കുറെ ഇന്ത്യക്കാര്‍ക്കും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് .




  വീണ്ടുമൊരു ഗാന്ധി 
ഈ മണ്ണില്‍ പിറക്കുമോ 

                     കനെഷ്യസ് അത്തിപ്പോഴിയില്‍. .
                  
"ദുര്‍ബലന്റെ ആയുധമാണ് ഹിംസ ;ശക്തന്റെ താകട്ടെ അഹിംസയും.സ്നേഹത്തിലൂടെ മാത്രമേ നമ്മുക്ക് എതിരാളിയുടെ മേല്‍ വിജയം ഉറപ്പിക്കാനാവൂ "എന്ന് ലോകത്തെ പഠിപ്പിച്ച ശാന്തി ദൂതന്‍ ,.മഹാത്മാവായ നമ്മുടെ സ്വന്തം ഗാന്ധിജി .

ഗാന്ധിജി ,മത മൈത്രിക്കും സദ്ഭാവനൈക്കും ധാര്‍മീകമൂല്യങ്ങള്‍ക്കും സര്‍വഥാ കാലാതിവര്‍ത്തിയായ , സമഗ്ര ജീവിത  സ്പര്‍ശിയായ ഒരു പ്രയോഗ ശാസ്ത്രം ലോകത്തിനു സമ്മാനിച്ചു "അഹിംസ ".അഹിംസ എന്ന ആ മന്ത്ര ചരിടിനാല്‍ ഒരു ജനതയെ മുഴുവന്‍ ചേര്‍ത്ത് കെട്ടി ,സ്വാതന്ത്ര്യ തിന്റ്റെ അമൃത് പകര്‍ന്നു നല്‍കി  .
"ഉപവാസം " അദ്ധേഹത്തിന്റെ മറ്റൊരു വജ്രായുധം .ബംഗാളില്‍ മത ഭ്രാന്തെന്മാര്‍ കാടതത്തിന്റെ കെട്ടഴിച്ചു വിട്ടപ്പോള്‍ ഉപവാസത്തിലൂടെ അദേഹം അവരെ കീഴടുക്കി .ഇതറിഞ്ഞാ മൌണ്ട് ബാറ്റെന്‍ പ്രഭു ഇങ്ങനെ എഴുതി "എന്റ്റെ 55000 പട്ടാളക്കാര്‍ക്ക് കഴിയാതെ പോയത് താങ്കള്‍ ഒറ്റയ്ക്ക് ചെയ്തിരിക്കുന്നു ".   .അതാണ് മഹാത്മാവ് !.അഗാധമായ  മതാത്മകതയില്‍ നിന്നും   രൂപം കൊണ്ടതായിരുന്നു അദേഹത്തിന്റെ മത നിരപേക്ഷ . 



78  വര്‍ഷത്തെ തന്റെ സ്വന്തം ജീവിതം ഇന്ത്യയുടെ 78 വര്‍ഷത്തെ ചരിത്രമാക്കി മാറ്റിയ ഗാന്ധിജിയെ മാറ്റി നിര്‍ത്തിയാല്‍ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയെ പറ്റി ഏറെ യൊന്നും പറയാനില്ല .ഗാന്ധി
മാര്‍ഗത്തിലെ  സത്യവും അഹിംസയും ധര്‍മ്മ ബോധവും മനുഷ്യന് അപ്രാപ്യ മായ ഒന്നല്ലെന്ന് തെളിയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു .
 "മജ്ജയും മാംസവും ഉള്ള ഗാന്ധിജി എന്ന മനുഷ്യന്‍ ഒരിക്കല്‍ ഈ ഭൂമുഖത്ത്‌ ജീവിച്ചിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അടുത്ത നൂറ്റാണ്ടിലെ തലമുറ അത്ഭുതപെടാന്‍ പോകുന്നു വന്നു ആല്ബര്ട്ട് എയെന്‍സ്ടീന്‍ പ്രവചിച്ചിരുന്നത്, നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍   എത്രയോ  സത്യമാണ് .ഇവിടെ ജീവിക്കുന്ന 
പല കുട്ടികളോടും ഗാന്ധിജിയെ കുറിച്ച് ചോദിച്ചാല്‍ ഒരു പക്ഷെ ഇങ്ങനെ യാവും പറയുക "ഹാഫ് നൈകെട് ആയ ,റൌണ്ട് ഷേപ്പ് കണ്ണട ഒക്കെ വച്ച കൈയില്‍ ഒരു സ്റ്റിക്ക് പിടിച്ച  ഒരു ഓള്‍ഡ്‌ മാന്‍ "
ഇന്ന് എനിക്കും നിങ്ങള്‍ക്കും അഭിമാനത്തോടു   കൂടി ,സ്വാതന്ത്ര്യത്തോട്‌ കൂടി ജീവിക്കാന്‍ വഴിയൊരിക്കിതന്ന ആ മഹാത്മാവിനു അര്‍ഹമായ പ്രാധാന്യം ലഭിക്കണമെങ്കില്‍ വീണ്ടും നമ്മളും, പുതു തലമുറയും ഒന്ന് പോലെ ആ പഴയകാലത്തിന്റെ ,സ്വാതന്ത്ര്യ സമര കാല ഘട്ടത്തിന്റെ ഓര്‍മകളിലേക്ക് മടങ്ങി പോകാന്‍ മനസ്സ് കാട്ടണം . 

 മഹാത്മാവ് സ്വന്തം ജീവന്‍   നല്‍കി നമ്മുക്ക് നേടി തന്ന സ്വതന്ത്ര്യതിന്റ്റെ,നിസ്വാര്‍തമായ ആ ആത്മ ബലിയുടെ    ചരിത്രം നമ്മള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍ക്കാന്‍ എന്നും ബാധ്യസ്ഥരാണ് .
പക്ഷെ ഇന്നാ   സ്വാതന്ത്ര്യം ശരിയായ അളവിലും അര്‍ത്ഥത്തിലും"ആധുനീക ഇന്ത്യ " എന്ന് വിളിക്കുന്ന പട്ടിണി പാവങ്ങളുടെ ഇന്ത്യയില്‍ സാധിക്കുന്നുണ്ടോ എന്ന് ചിന്തികേണ്ടിയിരിക്കുന്നു."വെള്ളക്കാരനെ " പുറത്താക്കി രാഷ്ട്രീയ "കൊള്ളക്കാര്‍ "   രാജ്യം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നു !ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം കിട്ടിയത് ?പുതിയ സ്വാതന്ത്ര്യത്തിന്റെ  അലയൊലികള്‍ അറബു നാടുകളിലും  ആഫ്രിക്കന്‍ രാജ്യങ്ങളിലും മുഴങ്ങി കേള്‍ക്കുമ്പോഴും .ഏകാധിപതികള്‍ കടപുഴകി വീഴുമ്പോളും, ജനാധിപത്യതിന്റ്റെ ഈറ്റില്ലമായ നമ്മുടെ ഇന്ത്യാ മഹാ രാജ്യത്തില്‍ മുഴങ്ങി കേള്‍ക്കുന്നത് ഒന്ന് മാത്രം "അഴിമതി ".യഥാര്‍ത്ഥ സ്വാതന്ത്ര്യം ഇനിയും എത്രയോ അകലെ യാണ് .ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‌ കാതോര്‍ക്കേണ്ടിയിരിക്കുന്നു.അണ്ണാ ഹസാരെ മാര്‍    തീര്‍ത്ത അലയൊലികള്‍ എവിടെയോ കെട്ടടങ്ങിയിരിക്കുന്നു .പണമില്ലാത്തവനെ പിണത്തിന് തുല്യമായി കാണുന്ന നാടായി മാറിയിരിക്കുന്നു നമ്മുടെ ഗ്രേറ്റ്‌ ഇന്ത്യ അഴിമതിയുടെ പടുകുഴിയിലേക്ക് നമ്മുടെ രാജ്യത്തെ തള്ളിയിടുന്നവരോട് ഒന്നേ പറയാനുളൂ ." ജിയെന്ഗെ ഓര്‍ മരെന്ഗെ"
എന്ന് ചങ്കൂറ്റത്തോടെ ബ്രിട്ടീഷു കാരന്റ്റെ തീ തുപുന്ന പീരങ്കിക്കു മുന്നില്‍ നെഞ്ചു നിവര്‍ന്നു നിന്ന് "ഭാരത് മാതാ കീ ജയ് " എന്ന് വിളിച്ചു കൊണ്ട് മരിച്ചു വീണ ധീര സ്വാതന്ത്ര്യ സേനാനികളുടെ ആത്മാവ് ഒരിക്കലും നിങ്ങളോട് പൊറുകില്ല!

വീണ്ടും മഹാത്മാവിലേക്ക്   കടന്നു വരാം.അഹിംസയുടെ കാവല്‍ക്കാരന്‍ ,മത സൌഹാര്‍ദ്ടതിനായി മെലിഞ്ഞുണങ്ങിയ ആ നെഞ്ചിലേക്ക്  3 വെടിയുണ്ടകള്‍ ഏറ്റു വാങ്ങി .എല്ലാ നല്ല പ്രവാചകന്മാരുടെയും ദുര്യോഗം അദ്ദേഹത്തിനും ഉണ്ടായി .ആ ധന്യ സ്മൃതിയുടെ നേര്‍ക്ക്‌ ഇന്നും ചിലര്‍ വെടിയുണ്ടകള്‍ പായിക്കുന്നു .ഈ അടുത്തകാലത്തും ആമഹ മനുഷ്യന്റെ നാമം അപവാദങ്ങളില്‍ വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നു .ചില രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാനുള്ള സൂത്ര വാക്യ മാകി മാറ്റുന്നു ആ പരിശുദ്ധ നാമത്തെ .മറ്റു ചിലര്‍ വില്‍പ്പന ചരക്കാക്കി മാറ്റുന്നു .

ഗാന്ധിജിയെ തള്ളി പറയാത്ത ,
അദ്ദേഹത്തിന്റ്റെ പതിഞ്ഞ അഹിംസയുടെ മെതിയടി ശബ്ദത്തിനു കാതു കൊടുക്കുന്ന ,ഒരു പുത്തെന്‍ ഇന്ത്യയെ നമുക്ക് സ്വപ്നം കാണാനാവുമോ ?.

അതോ ,
വീണ്ടുമൊരു ഗാന്ധി ഈ മണ്ണില്‍ പിറക്കുമോ ?


 ജയ് ഹിന്ദ്‌ !
 ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകളോടെ ..

കനെഷ്യസ് അത്തിപ്പോഴിയില്‍. .
   

ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി തരുമോ ?

                                                       കനെഷ്യസ് അത്തിപ്പോഴിയില്‍

മലയാളതിന്റ്റെ അനശ്വര കവി വയലാര്‍ രാമ വര്‍മ്മ കാലതിന്റ്റെ യവനികക്കപ്പുറത്തു മറഞ്ഞിട്ട് ഇന്നു 37  വര്ഷം തികയുന്നു .   വെള്ളാരപ്പള്ളി കേരള വര്‍മ്മയുടെയും, വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും മകനായി 1928 മാര്‍ച്ച്‌ 25ന്‌ ആയിരുന്നു വയലാറിന്റെ ജനനം. 
മലയാള സംഗീത രംഗത്തെ മാറ്റി മറിക്കുവാനുള്ള ജനനം .നാല്‍‌പ്പത്തിയേഴ് വര്‍ഷമേ അദ്ദേഹത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. .കേട്ടാലും കേട്ടാലും മതി വരാത്ത ആയിരകണക്കിനു സിനിമ ഗാനങ്ങള്‍ എഴുതിയ വയലാര്‍ തന്റ്റെ വരികളില്‍ മുഴുവന്‍ ആശയ സൌന്ദര്യം നിറച്ചു കേരളീയരെ മുഴുവന്‍ സംഗീത പ്രേമികലാക്കി മാറ്റി .മലയാള ചലച്ചിത്ര രേന്ഗത്ത്‌ 238  ചിത്രങ്ങളിലായി  ,2300  ലധികം ഗാനങ്ങള്‍ രേചിച്ചു മലയാള സിനിമ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് വയലാര്‍ രാമ വര്‍മ്മ .ആറു തവണ  ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്ക്കാരം അദ്ധേഹത്തെ തേടിയെത്തി. 1974  ല്‍ മികച്ച ഗാന രചനക്കുള്ള പ്രേസിടെന്ട്ടിന്റെ സ്വര്‍ണ പതക്കം ലെഭിച്ചു .മറ്റു നിരവധി പുരസ്ക്കാരങ്ങള്‍ അദ്ധേഹത്തെ തേടിയെത്തി.  വയലാരിന്റ്റെ കല്‍പ്പന വൈഭവങ്ങള്‍ആത്മീയതയിലും ,ലൌകീകതയിലും ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവയാണ്.അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ "മനുഷ്യന്‍ മതെങ്ങളെ സൃഷ്ട്ടിച്ചു " എന്ന ഗാനം ഈ ലോകത്ത് മതങ്ങള്‍ ഉള്ളിടത്തോളം കാലം അനശ്വരമായി തന്നെ നിലനില്‍ക്കും .കാവ്യ സമ്പന്നമായ സുന്ദര കവിതകളുടെ സൃഷ്ട്ടവായ അധെഹതിന്റ്റെ കാവ്യ ശകലങ്ങള്‍ ഉരുവിടാത്ത അധരങ്ങള്‍ മലയാള കരയില്‍ കാണുമോ ?വയലാറിനെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ സിനിമാ-നാടകഗാനങ്ങളാണ്. കവി എന്നതിലുപരി, സിനിമാ പിന്നണി ഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്‌. കവിതയില്‍ നിന്ന് വയലാര്‍ രാമവര്‍മ്മ സിനിമാഗാനരചനയില്‍ എത്തിയത് മലയാളത്തിന്‍റെ ഭാഗ്യം . മലയാള ചലച്ചിത്ര ഗാനങ്ങള്‍ കവിതപോലെ മനോഹരമായി മാറി.  ഒരു കാലഘട്ടതിന്റ്റെ കവിതയായി മാറിയ "ആയിഷ "ഒരാവര്തിയെങ്കിലും വായിക്കാത്തവര്‍ ഉണ്ടാകില്ല .വായിച്ചവര്‍ അതിലെ ദുരന്ത നായിക   യുടെ ഹൃദയ ദുഃഖം കവ്യാസ്വധക മനസ്സുകളില്‍ ഒരു നീറ്റലായി ഇന്നും കൊണ്ട് നടക്കുന്നു.
എനിക്ക് മരണമില്ല ഇന്നു പാടി ഒരു വ്യാഴവട്ട കാലം കാവ്യ സപര്യയിലൂടെ മലയാളത്തെ ധന്യമാക്കിയ ഈ ഗന്ധെര്‍വനെ നമ്മുക്ക് മറക്കാന്‍ കഴിയുമോ ?ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങുന്ന തീരത്ത് ...ഈ മനോഹര തീരത്ത്, ഇനിയൊരു ജന്മം കൂടി   തരുമോ എന്ന കവി ഹൃദയത്തിന്റെ  മോഹം പൂവണിയുമോ ?ഇനിയൊരു വയലാര്‍ ഈ മണ്ണില്‍ പിറക്കുമോ ?

"ആരോരാളെന്‍ കുതിരയെ കെട്ടുവാന്‍ 
ആരോരാളതിന്‍ മാര്‍ഗം മുടക്കുവാന്‍ 
ധിഗ്വിജയതിനേന്‍ സര്‍ഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയക്കുന്നു ഞാന്‍ 

വിശ്വ സംസ്കാരവേദിയില്‍ പുത്തനാം 
അശ്വമേധം നടത്തുകയാണ് ഞാന്‍ .