ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി തരുമോ ?

                                                       കനെഷ്യസ് അത്തിപ്പോഴിയില്‍

മലയാളതിന്റ്റെ അനശ്വര കവി വയലാര്‍ രാമ വര്‍മ്മ കാലതിന്റ്റെ യവനികക്കപ്പുറത്തു മറഞ്ഞിട്ട് ഇന്നു 37  വര്ഷം തികയുന്നു .   വെള്ളാരപ്പള്ളി കേരള വര്‍മ്മയുടെയും, വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും മകനായി 1928 മാര്‍ച്ച്‌ 25ന്‌ ആയിരുന്നു വയലാറിന്റെ ജനനം. 
മലയാള സംഗീത രംഗത്തെ മാറ്റി മറിക്കുവാനുള്ള ജനനം .നാല്‍‌പ്പത്തിയേഴ് വര്‍ഷമേ അദ്ദേഹത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. .കേട്ടാലും കേട്ടാലും മതി വരാത്ത ആയിരകണക്കിനു സിനിമ ഗാനങ്ങള്‍ എഴുതിയ വയലാര്‍ തന്റ്റെ വരികളില്‍ മുഴുവന്‍ ആശയ സൌന്ദര്യം നിറച്ചു കേരളീയരെ മുഴുവന്‍ സംഗീത പ്രേമികലാക്കി മാറ്റി .മലയാള ചലച്ചിത്ര രേന്ഗത്ത്‌ 238  ചിത്രങ്ങളിലായി  ,2300  ലധികം ഗാനങ്ങള്‍ രേചിച്ചു മലയാള സിനിമ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് വയലാര്‍ രാമ വര്‍മ്മ .ആറു തവണ  ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്ക്കാരം അദ്ധേഹത്തെ തേടിയെത്തി. 1974  ല്‍ മികച്ച ഗാന രചനക്കുള്ള പ്രേസിടെന്ട്ടിന്റെ സ്വര്‍ണ പതക്കം ലെഭിച്ചു .മറ്റു നിരവധി പുരസ്ക്കാരങ്ങള്‍ അദ്ധേഹത്തെ തേടിയെത്തി.  വയലാരിന്റ്റെ കല്‍പ്പന വൈഭവങ്ങള്‍ആത്മീയതയിലും ,ലൌകീകതയിലും ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവയാണ്.അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ "മനുഷ്യന്‍ മതെങ്ങളെ സൃഷ്ട്ടിച്ചു " എന്ന ഗാനം ഈ ലോകത്ത് മതങ്ങള്‍ ഉള്ളിടത്തോളം കാലം അനശ്വരമായി തന്നെ നിലനില്‍ക്കും .കാവ്യ സമ്പന്നമായ സുന്ദര കവിതകളുടെ സൃഷ്ട്ടവായ അധെഹതിന്റ്റെ കാവ്യ ശകലങ്ങള്‍ ഉരുവിടാത്ത അധരങ്ങള്‍ മലയാള കരയില്‍ കാണുമോ ?വയലാറിനെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ സിനിമാ-നാടകഗാനങ്ങളാണ്. കവി എന്നതിലുപരി, സിനിമാ പിന്നണി ഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്‌. കവിതയില്‍ നിന്ന് വയലാര്‍ രാമവര്‍മ്മ സിനിമാഗാനരചനയില്‍ എത്തിയത് മലയാളത്തിന്‍റെ ഭാഗ്യം . മലയാള ചലച്ചിത്ര ഗാനങ്ങള്‍ കവിതപോലെ മനോഹരമായി മാറി.  ഒരു കാലഘട്ടതിന്റ്റെ കവിതയായി മാറിയ "ആയിഷ "ഒരാവര്തിയെങ്കിലും വായിക്കാത്തവര്‍ ഉണ്ടാകില്ല .വായിച്ചവര്‍ അതിലെ ദുരന്ത നായിക   യുടെ ഹൃദയ ദുഃഖം കവ്യാസ്വധക മനസ്സുകളില്‍ ഒരു നീറ്റലായി ഇന്നും കൊണ്ട് നടക്കുന്നു.
എനിക്ക് മരണമില്ല ഇന്നു പാടി ഒരു വ്യാഴവട്ട കാലം കാവ്യ സപര്യയിലൂടെ മലയാളത്തെ ധന്യമാക്കിയ ഈ ഗന്ധെര്‍വനെ നമ്മുക്ക് മറക്കാന്‍ കഴിയുമോ ?ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങുന്ന തീരത്ത് ...ഈ മനോഹര തീരത്ത്, ഇനിയൊരു ജന്മം കൂടി   തരുമോ എന്ന കവി ഹൃദയത്തിന്റെ  മോഹം പൂവണിയുമോ ?ഇനിയൊരു വയലാര്‍ ഈ മണ്ണില്‍ പിറക്കുമോ ?

"ആരോരാളെന്‍ കുതിരയെ കെട്ടുവാന്‍ 
ആരോരാളതിന്‍ മാര്‍ഗം മുടക്കുവാന്‍ 
ധിഗ്വിജയതിനേന്‍ സര്‍ഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയക്കുന്നു ഞാന്‍ 

വിശ്വ സംസ്കാരവേദിയില്‍ പുത്തനാം 
അശ്വമേധം നടത്തുകയാണ് ഞാന്‍ .